തദ്ദേശ പൊതുതിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കുന്നു: പേര് ചേർക്കാൻ ഒക്ടോബർ 14 വരെ അവസരം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും.
● 18 വയസ്സ് പൂർത്തിയായവർക്ക് പുതുതായി പേര് ചേർക്കാം.
● കരട് പട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്.
● പുതിയ വോട്ടർമാർക്ക് സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും.
● ഓൺലൈൻ വഴിയും അല്ലാതെയും അപേക്ഷകൾ സമർപ്പിക്കാം.
തിരുവനന്തപുരം: (KVARTHA) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നു. ഇതിൻ്റെ ഭാഗമായി എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും.
വോട്ടർപട്ടിക പുതുക്കുന്നതിനായുള്ള കരട് പട്ടിക സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും.

കരട് പട്ടിക പ്രസിദ്ധീകരിക്കുന്നു
സെപ്തംബർ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. ഇതിൽ 1,33,52,947 പുരുഷന്മാരും 1,49,59,235 സ്ത്രീകളും 276 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. കൂടാതെ 2087 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാകും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec(dot)kerala(dot)gov(dot)in വെബ് സൈറ്റിലും പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
പേര് ചേർക്കാനും തിരുത്താനും ഒക്ടോബർ 14 വരെ അവസരം
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും ഒക്ടോബർ 14 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കാം.
പുതുതായി പേരു ചേർക്കുന്നതിന് ഫോറം നാല്, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് ഫോറം ആറ്, സ്ഥാനമാറ്റം വരുത്തുന്നതിന് ഫോറം ഏഴ് എന്നിവ ഉപയോഗിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec(dot)kerala(dot)gov(dot)in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം
വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ ഫോറം അഞ്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അതിൻ്റെ പ്രിൻ്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട ഫോറത്തിൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷ നൽകാവുന്നതാണ്.
വോട്ടർപട്ടിക പുതുക്കുന്നത് ഈ തദ്ദേശ സ്ഥാപനങ്ങളിൽ
941 ഗ്രാമപഞ്ചായത്തുകളിലെ 17337 നിയോജകമണ്ഡലങ്ങളിലെയും, 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും, ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും വോട്ടർപട്ടികയാണ് ഇപ്പോൾ പുതുക്കുന്നത്.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ.
അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർക്ക് അപ്പീൽ നൽകാവുന്നതാണ്.
വോട്ടർപട്ടിക പുതുക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കൂ.
Article Summary: Kerala local body voter list revision underway; deadline October 14.
#KeralaElections #VoterList #LocalBodyPolls #ElectionCommission #VoterRegistration #Kerala