Decision | പെൻഷൻ പ്രായം കൂട്ടാത്തത് നല്ലത് തന്നെ; പക്ഷേ, സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്നവരെ വീണ്ടും മറ്റ് പദവികളിൽ നിയമിക്കുന്നതും നിർത്തണം

 
Kerala government decides against raising retirement age, but other reforms are on the cards

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● രാഷ്ട്രീയത്തിലും പെന്‍ഷന്‍ പ്രായം നിര്‍ബന്ധം.
● മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പ്രായപരിധി നിശ്ചയിക്കണം.
● ജനങ്ങളുടെ പണം ചെലവാക്കിയുള്ള വിദേശ ചികിത്സ ഇല്ലാതാക്കണം.
● അവസരം കാത്തിരിക്കുന്നവര്‍ക്ക് പ്രയോജനം ലഭിക്കണം.

സോണി കല്ലറയ്ക്കൽ 

(KVARTHA) ഈ തീരുമാനം നല്ല കാര്യം തന്നെ, കഷ്ടപ്പെട്ട് പഠിച്ച് ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന യുവാക്കൾക്കും , യുവതികൾക്കും ഒരു പ്രതീക്ഷക്ക് വകയായി. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല എന്ന സംസ്ഥാന സർക്കാരിൻ്റെ തീരുമാനം നല്ലത് തന്നെ. പക്ഷേ, അതോടൊപ്പം ഈ പറയുന്ന കാര്യങ്ങളും കൂടി നടപ്പാക്കിയാൽ അത് കൂടുതൽ നന്നായിരിക്കും. അതിന് ഈ സർക്കാരിന് ചങ്കൂറ്റമുണ്ടോ?

Aster mims 04/11/2022

ഒന്ന്, റിട്ടയർ ചെയ്തു വലിയ തുക പെൻഷൻ കിട്ടുന്നവരെ സ്വധീനം കൊണ്ടു വീണ്ടും പല പദവികൾ നൽകുന്നതും നിർത്തൽ ആക്കണം. കേരളത്തിൽ  അഭ്യസ്ഥവിദ്യരായ വലിയൊരു വിഭാഗം യുവതി യുവാക്കൾ ജോലി കിട്ടാതെ അന്യ രാജ്യങ്ങളിലേക്കു അഭയം തേടുന്നു എന്ന യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കരുത്. രണ്ട്, അതുപോലെ മന്ത്രിമാർക്കും എം.എൽ.എമാർക്കും നിശ്ചിത പ്രായപരിധി നിശ്ചയിക്കണം. മൂന്ന്, വിദേശ രാജ്യങ്ങളിൽ പോയി ജനങ്ങളുടെ പണം ചെലവാക്കിയുള്ള ചികിത്സ ഇല്ലാതാക്കണം. ഇതും പൊതുജനാഭിപ്രായമാണ്.   

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല എന്ന സംസ്ഥാന മന്ത്രി സഭയുടെ തീരുമാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ  ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.  വിവിധ സർവീസ് ചട്ടങ്ങൾ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. 

ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും പ്രൊബേഷന്‍  ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍ ലക്ഷ്യം പൂര്‍ത്തിയായാല്‍ അവസാനിപ്പിക്കും. ഈ വകുപ്പിലെ  ജീവനക്കാരെ ആവശ്യമായ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കും. സ്ഥലം മാറ്റം സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍വ്വീസ് സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനമായി. 

ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ പ്രത്യേകമായ പരിജ്ഞാനം (Skill) ആവശ്യമാണെങ്കില്‍ അത് ആര്‍ജിക്കാന്‍  അര്‍ഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിച്ചു. നിയമനാധികാരികള്‍ എല്ലാ വര്‍ഷവും ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ റദ്ദു ചെയ്യാന്‍ പാടില്ല. തസ്തികകള്‍ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ എംപ്ലോയ്മെന്‍റ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകള്‍ സ്പാര്‍ക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെന്‍ഷന്‍ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ലഘൂകരിക്കും. 

സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏര്‍പ്പെടുത്തും. ബൈ ട്രാന്‍സ്ഫര്‍ മുഖേനയുള്ള എല്ലാ നിയമനങ്ങളും പി എസ് സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. പ്രസ്തുത റാങ്ക് ലിസ്റ്റിന്‍റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്‍റെ കാലാവധി കഴിയുമ്പോള്‍ അവസാനിക്കണം. ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളില്‍ നിയമനം വേഗത്തിലാക്കാന്‍ അംഗപരിമിതര്‍ക്കനുസൃതമായി അനുയോജ്യമായ തസ്തികകളെയും യോഗ്യതകളെയും സംബന്ധിച്ച് വ്യക്തത വരുത്തണം.  എല്ലാ ജീവനക്കാര്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തും. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരന്‍റെ പേരിലുള്ള അച്ചടക്ക നടപടികള്‍ പൂര്‍ത്തീകരിക്കാനും യോഗത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. 

ഈ പറഞ്ഞ തീരുമാനങ്ങൾ ഒക്കെ നല്ല കാര്യം. പക്ഷേ, റിട്ടയർ ചെയ്ത് വലിയ പെൻഷൻ എടുക്കുന്ന ആളുകളെ പല പോസ്റ്റുകളിലും തിരുകി കയറ്റി പുനർ നിയമനം നടത്തുന്നതും ഒഴിവാക്കിയാൽ നല്ലതായിരിക്കും.. ആ പ്രവണത ഇന്ന് ഏറി വരികയാണ്. അതും ഒഴിവാക്കപ്പെടേണ്ടതാണ്. ഇതുമൂലം ഒരോ വർഷവും ഭാരിച്ച ബാധ്യതയാണ് സർക്കാരിന് ഉണ്ടാകുന്നത്. സർക്കാർ കടക്കെണിയിലാണെന്ന് പറയുമെങ്കിലും ഇത്തരം പ്രവണതകൾക്ക് നേരെ കണ്ണടയ്ക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ജോലിക്ക് വേണ്ടി അവസരം കാത്തു നിൽക്കുന്ന ധാരാളം പേർ പുറത്തുണ്ടെന്നത് വിസ്മരിക്കരുത്. 

റിട്ടയർ ചെയ്ത് വലിയ പെൻഷൻ എടുക്കുന്ന ആളുകളെ പല പോസ്റ്റുകളിലും തിരുകി കയറ്റുന്നത് ഒഴിവാക്കിയാൽ പുറത്ത് അവസരം കാത്തിരിക്കുന്ന ധാരാളം പേർക്ക് അതിൻ്റെ പ്രയോജനം ലഭിക്കുമെന്നതാണ് വാസ്തവം. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്തു നിന്ന് വന്ന ചില പ്രധാനപ്പെട്ട കുറിപ്പുകളാണ് ഇവിടെ ചേർക്കുന്നത്. തീർച്ചയായും അവ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. 

1. പെൻഷൻ പ്രായം ഇനിയും കുറയ്ക്കണം. കാരണം, എല്ലാവർക്കും സർക്കാറിനെ സേവിക്കാനുള്ള അവസരം നൽകണം. അതുപോലെ എല്ലാവർക്കും സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ നൽകാനും കഴിയണം. എല്ലാവരും സർക്കാരിന്റെയും മക്കൾ തന്നെയാണ്. 

2. ഒഴിവുകൾ റിപ്പോർട്ട്‌ ചെയുന്നതിൽ വലിയ താമസം ഉണ്ടാവുന്നുണ്ട്.  റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന കാലയളവിൽ ഉള്ള വിരമിക്കൽ ഒഴിവുകൾ പിഎസ്‌സി നോട്ടിഫിക്കേഷൻ നിലവിൽ വന്ന് മൂന്ന് മാസത്തിനു ഉള്ളിൽ തന്നെ മുൻകൂട്ടി റിപ്പോർട്ട്‌ ചെയ്യാൻ വ്യവസ്ഥ ചെയ്യണം. ഒരുപാട് ഒഴിവുകൾ സമയത്ത് റിപ്പോർട്ട്‌ ചെയ്യാതെ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടം ആവുന്നുണ്ട്. 

3. മാറി മാറി വരുന്ന ഗവൺമെൻ്റുകൾ ജോലിചെയ്യാനുള്ള പ്രായം പുനർ നിർണയം നടത്തണം. പ്രധാനമായും പ്രൈവറ്റ് മേഖലയിൽ 35 കഴിയുന്നവന് പണിയില്ല. കേരളത്തിൽ ലോകത്തു മറ്റൊരിടത്തും കാണാത്ത പ്രതിഭാസം ആണ്‌ ഇവിടെ. 

4. സർക്കാർ ജോലിയിൽ നിന്ന് പെൻഷനാകുന്നവരെ വീണ്ടും മറ്റ് പോസ്റ്റുകളിൽ നിയമിക്കുന്നതു നിർത്തിയാൽത്തന്നെ ഒരു പരിധിവരെ തൊഴിലില്ലായ്മ ഇല്ലാതാക്കാൻ സാധിക്കും.  ലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങുന്നവരെ പെൻഷനിൽ നിന്ന് ഒഴിവാക്കിയാൽത്തന്നെ അധിക ബാധ്യത സർക്കാരിന് കുറഞ്ഞു കിട്ടും. 

5. പ്രായം 50 ആക്കി ചുരുക്കിയാൽ പുതിയ തലമുറക്ക് അവസരംകിട്ടും.  ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് ഉള്ള ഒഴുക്ക് തടയാൻപറ്റും. 

6. പ്രായം 60 ആക്കുമോ എന്നതല്ല, 60 ആക്കും എന്നാരും പറയുന്നുമില്ല. പെൻഷൻ പ്രായം കുട്ടുമോ എന്നതാണ് യുവജനതയുടെ വിഷയം. 57 ആക്കുമോ എന്നതാണ് വിഷയം. പെൻഷൻ പ്രായം ഉയർത്തുകയില്ല എന്ന മറുപടിയാണ് വേണ്ടത്. 

7. ഇത് രാഷ്ട്രീയ രംഗത്തും വേണം. 60 കഴിഞ്ഞു എം.എൽ.എ, എം.പി, മന്ത്രി ഒക്കെ ആകുന്നവർ മാറി നിൽക്കുക. പുതിയ തലമുറ വരട്ടെ. ചില പരട്ട കിളവന്മാർ മര്യാദക്ക് വർത്താനം പറയാൻ പോലും പറ്റില്ല എങ്കിലും അധികാരത്തിൽ അള്ളി പിടിച്ചു കിടക്കും. അതു കൊണ്ട് രാഷ്ട്രീയത്തിലും പെൻഷൻ പ്രായം നിർബന്ധം. 

8. സ൪ക്കാ൪ ജോലിയിൽ നിന്ന് ലീവെടുത്ത് വിദേശത്തു പോയി, പണം സമ്പാദിക്കാനാണ് പലർക്കും ആഗ്രഹം. ഇതിനെതിരെ നിയമനടപടി വേണം. 

9. നിലവിൽ ജോലിയിൽ കയറുന്ന എല്ലാവർക്കും പെൻഷൻ പ്രായം 60 ആണല്ലോ. പിന്നെ പഴയ കുറച്ച് ആൾക്കാർ മാത്രമേ 56 വയസിൽ റിട്ടയർ ആവുന്നുള്ളൂ. അവരുടെ പെൻഷൻ പ്രയം 57, 58 ആക്കിയാൽ സർക്കാരിന് കുറച്ച് നാൾ കൂടി സാമ്പത്തികമായി പിടിച്ചു നിൽക്കാം. അത്ര തന്നെ.

10. പെൻഷൻ പ്രായം ഷഷ്ഠി പൂർത്തിയാകുന്നത് വരെ തുടരുന്നതാണ് ഉചിതമായ തീരുമാനം.  60 വയസുള്ള സ്ത്രീ പുരുഷൻമാർക്ക് ആരോഗ്യപ്രശ്നമൊന്നും ഉണ്ടാകാറില്ല. യുവതീ യുവാക്കൾക്ക് വിദ്യാഭ്യാസമുള്ളവർക്ക് ഗവ. ജോലി തന്നെ വേണമെന്ന നിർബന്ധമൊന്നുമില്ല. ഇത് ടെക്നോളജിയുടെ കാലമാണ്.

ഇങ്ങനെ പോകുന്നു ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് വരുന്ന അഭിപ്രായങ്ങൾ. എന്തായാലും ഇത് പുതിയ മാറ്റത്തിൻ്റെ തുടക്കമാകട്ടെ. സർക്കാരിന് ഇത്രയെങ്കിലും ചെയ്യാൻ പറ്റിയല്ലോ എന്ന് ഒരു ആശ്വാസം മാത്രം. പൊതുജനത്തിന് ഉപകാരം ഉള്ള വലിയ ഒരു കാര്യം തന്നെ.

#KeralaGovernment, #retirementAge, #civilServiceReforms, #jobOpportunities, #youthUnemployment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia