Accusation | എഡിഎമ്മിന്റെ മരണം: പിപി ദിവ്യക്കെതിരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് കേസെടുക്കണമെന്ന് കെ സുധാകരന്‍ എംപി

 
Kerala Congress Leader Accuses CPM Leader of Abetting Death
Kerala Congress Leader Accuses CPM Leader of Abetting Death

Photo Credit: Facebook/K Sudhakaran

● മരിച്ച എഡിഎമ്മും കുടുംബവും സിപിഎം അനുഭാവികള്‍.
● സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തവരെ ശത്രുവായി കാണുന്നു.
● ദിവ്യയെ പോലുള്ള നേതാക്കള്‍ ഭരണരംഗത്ത് ഗുണകരമല്ല. 
● പരസ്യമായി കൈക്കൂലിക്കാരനെന്ന് ഉന്നയിച്ച് മരണത്തിലേക്ക് തള്ളിവിട്ടു.
● അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെ ക്ഷണിക്കാത്തയിടത്ത് മനപൂര്‍വം ചെന്നു.

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ (Naveen Babu) മരണത്തില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ (PP Divya) ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ (K Sudhakaran) എംപി ആവശ്യപ്പെട്ടു.

മരിച്ച എഡിഎമ്മും കുടുംബവും സിപിഎം അനുഭാവികളാണ്. ഇടതുപക്ഷ അനുഭാവികളായവര്‍ക്ക് പോലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് പിപി ദിവ്യയെ പോലുള്ള സിപിഎം നേതാക്കള്‍ ഉണ്ടാക്കുന്നത്. ഇത് ഭരണരംഗത്ത് ഗുണകരമല്ല. സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ ശത്രുവായി കാണുകയാണ്. 

എഡിഎം കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനായിരുന്നില്ലെന്നാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും പറയുന്നത്. ഈ ഉദ്യോഗസ്ഥനെതിരെ ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് നിയമപരമായി പരാതി നല്‍കാമായിരുന്നല്ലോ? 

രേഖകളുണ്ടെങ്കില്‍ അതെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി അന്വേഷിക്കുകയായിരുന്നു വേണ്ടത്. അതിന് നില്‍ക്കാതെ പൊതുമധ്യത്തില്‍ ആ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ജില്ലാ പഞ്ചായത് പ്രസിഡന്റ് ചെയതത്. ഗുരുതരമായ കുറ്റമാണിത്. 

എഡിഎമ്മിനെതിരെ പരാതി ഉണ്ടായിരുന്നെങ്കില്‍ കേസെടുത്ത് അന്വേഷിക്കണമായിരുന്നു. സത്യം പുറത്ത് വരണം. അതല്ലാതെ കൈക്കൂലിക്കാരനെന്ന് പരസ്യമായി ആരോപണം ഉന്നയിച്ച് ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളിവിടുകയല്ല ചെയ്യേണ്ടിയിരുന്നത്. 

കണ്ണൂരില്‍ എഡിഎമ്മായി വന്ന സന്ദര്‍ഭം മുതല്‍ അറിയാവുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. ഒരു പരാതിയും അദ്ദേഹത്തിനെതിരെ ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ഉദ്യോഗസ്ഥനെയാണ് ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ അപമാനിച്ചത്. 

യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായിട്ടാണ് ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ അവിടേക്ക് കടന്ന് ചെന്നത്. അവര്‍ക്ക് അവിടെ ക്ഷണമില്ലായിരുന്നു. ക്ഷണിക്കാത്തയിടത്ത് മനപൂര്‍വം ഉദ്യോഗസ്ഥനെ അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പോയത്. എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദി ജില്ലാ പഞ്ചായത് പ്രസിഡന്റാണ്. അവര്‍ക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

#KeralaPolitics #CPM #Congress #Investigation #JusticeForNaveenBabu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia