Briefing | തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ മുഖ്യമന്ത്രി ഡിസംബര്‍ 9 ന് വൈകുന്നേരം 3.30ന് അഭിസംബോധന ചെയ്യും

 
Kerala CM to Address Local Self-Governments
Watermark

Photo Credit: Facebook/Pinarayi Vijayan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം.
● മാല്യമുക്ത നവകേരളം സാധ്യമാക്കല്‍. 
● അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനം.

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഡിസംബര്‍ 9) അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും തിങ്കളാഴ്ച പ്രത്യേക യോഗം ചേരും. 

Aster mims 04/11/2022

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മാല്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനുമാണ് യോഗം. മാര്‍ച്ച് 30 ഓടെ കേരളം സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തും, അയല്‍ക്കൂട്ടങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഗ്രാമം, നഗരം, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഹരിതമാക്കുകയാണ് ഉദ്ദേശ്യം. 

രോഗികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ എല്ലാവരെയും ഉള്‍ക്കൊളുന്ന എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാത്ത പരിചരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2025 നവംബര്‍ ഒന്നിനുള്ളില്‍ സംസ്ഥാനം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്താനാണ് തീരുമാനം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്യുന്നത്.

#Kerala #PinarayiVijayan #localgovernment #palliativecare #litterfreeKerala #povertyeradication

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script