SWISS-TOWER 24/07/2023

Criticism | 'ഇസ്രാഈൽ നിലപാട് പ്രതിഷേധാർഹം', പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി; 'സാമ്രാജ്യത്വം മധ്യപൂർവേഷ്യയിൽ മറ്റൊരു യുദ്ധത്തിനു കളമൊരുക്കുന്നു'

 
Kerala CM Condemns Israel's Actions
Kerala CM Condemns Israel's Actions

Photo Credit: Screenshot from a Facebook video by Pinarayi Vijayan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'ഇസ്‌റാഈൽ ലോകപൊതുജനാഭിപ്രായം അംഗീകരിക്കാൻ തയ്യാറല്ല'
●  'കൂടുതൽ കടുത്ത നടപടികളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്'
● അമേരിക്കയും നാറ്റോ സഖ്യകക്ഷികളും പിന്തുണക്കുന്നു'

തിരുവനന്തപുരം: (KVARTHA) സാമ്രാജ്യത്വം മധ്യപൂർവേഷ്യയിൽ മറ്റൊരു യുദ്ധത്തിനു കളമൊരുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമൊന്നടങ്കം ആവശ്യപ്പെട്ടിട്ടും അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ഇസ്രയേൽ ഫലസ്തീനിൽ നടത്തുന്ന മനുഷ്യക്കുരുതിയ്ക്ക് അവർ നിർബാധം പിന്തുണ നൽകുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

Aster mims 04/11/2022

സംഘർഷ മേഖലയിൽ ജീവിക്കുന്ന പ്രവാസി മലയാളികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻറേയും നോർക്ക റൂട്ട്സിൻറേയും അറിയിപ്പുകളും ജാഗ്രതാ നിർദ്ദേശങ്ങളും ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

ഏറ്റവും പ്രതിഷേധാർഹമായ നിലപാടാണ് ഇസ്രായേൽ ഈ ഭാഗത്ത് സ്വീകരിക്കുന്നത്. ലോകപൊതുജനാഭിപ്രായം അംഗീകരിക്കാൻ തയ്യാറല്ല, ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലി പ്രമേയം മുഖേന പിൻവാങ്ങാ‍ൻ ആവശ്യപ്പെട്ടെങ്കിലും കൂടുതൽ കടുത്ത നടപടികളിലേക്കാണ് ഇസ്രായേൽ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

#Israel #Palestine #PinarayiVijayan #MiddleEast #HumanRights #Expatriates

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia