Dispute | 'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍', രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി; നിയമസഭയിൽ രൂക്ഷമായ വാക് പോര് 

 
Chief Minister Angered by Ramesh Chennithala's Remark
Chief Minister Angered by Ramesh Chennithala's Remark

Photo Credit: Facebook/Ramesh Chennithala, Chief Minister's Office, Kerala

● നിയമസഭയിൽ അടിയന്തര പ്രമേയം ചർച്ച ചെയ്യവേയാണ് വാക്പോര് നടന്നത്.
● രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
● ലഹരി ഉപയോഗം കുട്ടികളിലേക്ക് വ്യാപിക്കുന്നതായി ചെന്നിത്തല ആരോപിച്ചു.

തിരുവനന്തപുരം: (KVARTHA) നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ച വാക് പോരുകൾ നിറഞ്ഞതായി. നിയമസഭയിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാക്കളും തമ്മിൽ കടുത്ത വാക് തർക്കമുണ്ടായി. കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയായി കടുത്ത പ്രതികരണമാണ് മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത്.  

ചർച്ചയ്ക്കിടെ ചെന്നിത്തല പ്രസംഗം തുടരുന്നതിനിടെ അദ്ദേഹം മുഖ്യമന്ത്രിയെ 'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' എന്ന് അഭിസംബോധന ചെയ്തപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുവപ്പടി. 'ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍  എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണം', എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും അദ്ദേഹം വ്യക്തമാക്കി.  

എന്നാൽ, മുഖ്യമന്ത്രിയെ 'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിക്കുന്നത് എന്താണ് തെറ്റെന്ന്?' എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിഷയത്തിൽ ഇടപെട്ടു. കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും നിയമസഭ നിർത്തി വെച്ചാണ് ചർച്ച ചെയ്യുന്നത്.

രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കേരളത്തിലെ നിരവധി ക്രിമിനൽ കേസുകൾ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധിപ്പപ്പെട്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരിമരുന്ന് ദുരുപയോഗം കുട്ടികളിലേക്കും വ്യാപിച്ചതായും, കേരളം കൊളംബിയ പോലെ മാറുകയാണെന്നും ചെന്നിത്തല പറഞ്ഞു. മിസ്റ്റര്‍ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നത് മോശം പരാമര്‍ശമല്ലെന്നും  രമേശ് ചെന്നിത്തല മറുപടി പറഞ്ഞു.

ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!

Fierce verbal duel took place in the Legislative Assembly between Chief Minister Pinarayi Vijayan and opposition leaders. The CM reacted strongly to Ramesh Chennithala's remark 'Mr. Chief Minister'.

#KeralaAssembly #PinarayiVijayan #RameshChennithala #VDSatheesan #Politics #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia