'പിണറായി സർക്കാരിൻ്റെ പാപങ്ങൾ പി ആർ വർക്കിൽ കഴുകിക്കളയാനാകില്ല' കെ സി വേണുഗോപാൽ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'തൊഴിലന്വേഷകർക്ക് ജോലി നൽകാതെ പാർട്ടിക്കാരെ താത്കാലിക ജീവനക്കാരാക്കി സ്ഥിരപ്പെടുത്താനാണ് സർക്കാർ ശ്രമം.'
● 'കേരളത്തിൽ പഠിച്ചാൽ തൊഴിൽ കിട്ടില്ലെന്ന ബോധ്യത്തിൽ യുവതീ യുവാക്കൾ കേരളം വിട്ട് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നു.'
● 'കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മുകാർ ഉൾപ്പെടെയുള്ളവർ സർക്കാരിനോടുള്ള അമർഷം മൂലം യുഡിഎഫിന് വോട്ട് ചെയ്തു.'
● വരുന്ന തദ്ദേശ സ്വയം ഭരണ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ഉജ്വല വിജയം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കണ്ണൂർ: (KVARTHA) ഒരു പി ആർ വർക്ക് കൊണ്ടും കഴുകിക്കളയാവുന്നതല്ല, മഹത്തരമെന്ന മട്ടിൽ പിണറായി സർക്കാർ നടത്തിയ പാപങ്ങളുടെ കറകളെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് ജില്ലാ ജനപ്രതിനിധികളുടെയും നിയോജക മണ്ഡലം പഞ്ചായത്ത് തല നേതാക്കളുടെയും നേതൃസംഗമം ഡിസിസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ നടത്തിയ സർവ്വേകളിലൊക്കെ യുഡിഎഫിന് ഉജ്വല നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന റിപ്പോർട്ട് വന്നതോടെയാണ് നിലപാടിൽ മാറ്റം വരുത്തി വോട്ട് നേടാൻ പിണറായി സർക്കാർ ചെപ്പടിവിദ്യകൾ പ്രയോഗിക്കുന്നതെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. കമ്യൂണിസ്റ്റ് നയം പിണറായി വിജയന്റെ പോക്കറ്റിലിട്ട് പിണറായിസമാണ് ഭരണത്തിൽ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്യൂണിസ്റ്റുകാർ പോലും തൃപ്തരല്ല
പി ആർ വർക്ക് കൊണ്ടൊന്നും കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ രൂപം കൊണ്ട സർക്കാരിനെതിരെയുള്ള അമർഷവും രോഷവും ഇല്ലാതാകില്ല. കമ്യൂണിസ്റ്റുകാർ പോലും സർക്കാരിന്റെ ഈ പോക്കിൽ തൃപ്തരല്ല. പിണറായി ഭരണം തുടർന്നാൽ ബംഗാളിലേതു പോലെ സിപിഎമ്മിന്റെ അന്ത്യം സംഭവിക്കുമെന്ന് അവർ ഭയപ്പെടുന്നു. രാജ്യത്തും ലോകത്തും കമ്യൂണിസ്റ്റ് ആശയങ്ങൾ കുഴിച്ചു മൂടപ്പെടുമ്പോൾ അവശേഷിക്കുന്ന തുരുത്തായ കേരളത്തിലും ഇതേ അവസ്ഥയുണ്ടാകുമെന്ന ആശങ്കയാണ് യഥാർഥ സിപിഎമ്മുകാർക്കുള്ളതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പരാജയം മുന്നിൽ കണ്ട് ഏറ്റവും തരംതാണ വ്യക്തിഹത്യ നടത്തി ഭരണവിരുദ്ധവികാരം വഴിതിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യുവതീ യുവാക്കളെ വഞ്ചിക്കുന്നു
ലക്ഷ്യബോധവും ദിശാബോധവുമില്ലാത്ത ഒരു സർക്കാരാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകാതെ സ്വന്തം പാർട്ടിക്കാരെ വിവിധ സർക്കാർ ഓഫീസുകളിൽ താൽക്കാലിക ജീവനക്കാരാക്കി അവരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിലിന് വേണ്ടി അലയുന്ന യുവതി യുവാക്കളെ സർക്കാർ വഞ്ചിക്കുകയായിരുന്നു. കേരളത്തിലെ സർവകലാശാലകളിൽ പഠിക്കാൻ വിദ്യാർത്ഥികൾ താൽപ്പര്യം കാണിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് തങ്ങൾക്ക് ബോധ്യപ്പെട്ട ഒരു കാര്യമാണിത്. ഇവിടെ പഠിച്ചാൽ ഒരു തൊഴിലും കിട്ടില്ലെന്ന് നല്ല ബോധ്യം യുവാക്കൾക്കിടയിലുള്ളതുകൊണ്ടാണ് അവർ വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കോളജുകളിലേക്കും പോകാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നതെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ഉപതെരഞ്ഞെടുപ്പുകളിലും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും സിപിഎമ്മുകാർ ഉൾപ്പെടെയുള്ളവർ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. അവർ ഈ സർക്കാരിനെ വെറുത്തതിന്റെ തെളിവാണിത്. വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫ് ഉജ്വല വിജയം നേടുമെന്നും അതിനായി എല്ലാം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി മാത്യു അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, എൻ ശംസുദ്ധീൻ എം എൽ എ, ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ്, സി എ അജീർ, അഡ്വ.കെ എ ഫിലിപ്പ്, ഇല്ലിക്കൽ അഗസ്തി, സി കെ സഹജൻ, വി എ നാരായണൻ, എം സതീഷ് കുമാർ, രാഹുലൻ വി, കെ ടി സഹദുള്ള, പി സുനിൽ കുമാർ, അഡ്വ. റോജസ് സെബാസ്റ്റിയൻ തുടങ്ങിയവർ സംസാരിച്ചു.
വരുന്ന തദ്ദേശ സ്വയം ഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ഉജ്വല വിജയം നേടാൻ കഴിയുമോ? നിങ്ങളുടെ അഭിപ്രായം അറിയിക്കുക.
Article Summary: AICC General Secretary KC Venugopal criticized the Pinarayi government, stating its 'sins cannot be washed away by PR work' and accused it of implementing 'Pinarayism' instead of Communist principles.
#KCVenugopal #PinarayiGovt #UDFKerala #KeralaPolitics #Pinarayism #CPIM