യുഡിഎഫ് എംപിമാരുടെ പ്രവർത്തനം ചർച്ച ചെയ്യാനുള്ള വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചതിൽ സന്തോഷം; സംവാദത്തിന് സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം: കെ സി വേണുഗോപാൽ

 
KC Venugopal speaking to the media in Alappuzha.
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ആഴക്കടൽ മത്സ്യബന്ധനം, വന്യമൃഗ ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിച്ചു.
● 'ഡീലുകൾക്ക് വേണ്ടി കേന്ദ്രമന്ത്രിമാരെ സ്വകാര്യമായി സന്ദർശിക്കാറില്ല' എന്നും വേണുഗോപാൽ.
● ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണ സംഘം സമയം നീട്ടുന്നത് സംശയമുണ്ടാക്കുന്നതായി ആരോപണം.
● സ്വർണ്ണക്കൊള്ളക്കാരെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും വിമർശനം.

ആലപ്പുഴ: (KVARTHA) യുഡിഎഫ് എംപിമാരുടെ പ്രവർത്തനം ചർച്ച ചെയ്യാനുള്ള വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും, സംവാദത്തിനുള്ള തീയതിയും സമയവും അദ്ദേഹത്തിന് തീരുമാനിക്കാമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അറിയിച്ചു. 

Aster mims 04/11/2022

കഴിഞ്ഞ ദിവസം കെ സി വേണുഗോപാൽ ഉന്നയിച്ച സംവാദ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കോഴിക്കോട്ട് പ്രതികരിച്ചിരുന്നു. ഈ വിഷയത്തിൽ ആലപ്പുഴയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.

മുഖ്യമന്ത്രി തയ്യാറാണെങ്കിൽ സംവാദത്തിന് നാളെത്തന്നെ താൻ തയ്യാറാണ്. അതല്ലെങ്കിൽ, മുഖ്യമന്ത്രിക്ക് ഏതുദിവസമാണ് സൗകര്യമെന്ന് അറിയിച്ചാൽ ആ ദിവസം സംവാദം നടത്താം. 

'യുഡിഎഫ് എംപിമാരുടെ പാർലമെന്റിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്' എന്ന് അദ്ദേഹം ആരോപിച്ചു. കേരള താത്പര്യങ്ങൾ സംരക്ഷിക്കാനാണ് യുഡിഎഫ് എംപിമാർ പോരാടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ആഴക്കടൽ മത്സ്യബന്ധനം, മണൽ ഖനനം, കപ്പൽ മുങ്ങിയത് ഉൾപ്പെടെ തീരദേശ മേഖലയെ ബാധിക്കുന്ന വിഷയങ്ങളിലും വന്യമൃഗ ആക്രമണം, സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക വിവേചനം ഉൾപ്പെടെയുള്ള നിരവധിയായ വിഷയങ്ങൾ യുഡിഎഫ് എംപിമാർ പാർലമെന്റിൽ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. 

'ഡീലുകൾക്ക് വേണ്ടി കേന്ദ്രമന്ത്രിമാരെ സ്വകാര്യമായി യുഡിഎഫ് എംപിമാർ സന്ദർശിക്കാറില്ലെന്നത് ശരിയാണ്. പക്ഷെ കേരളത്തിന്റെ ജനകീയ വികസന വിഷയങ്ങളെല്ലാം ഉന്നയിച്ചിട്ടുണ്ട്' എന്നും വേണുഗോപാൽ പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ നടക്കുന്ന അന്വേഷണം ഹൈക്കോടതി ചുമതലപ്പെടുത്തിയതാണ്. അതിൽ സർക്കാരിന് പങ്കില്ല. 'പക്ഷെ, അന്വേഷണ സംഘം സമയപരിധി നീട്ടിക്കൊണ്ടുപോകുന്നത് ചില താത്പര്യങ്ങൾക്ക് വേണ്ടിയാണോയെന്ന് ജനം സംശയിക്കുന്നു' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

'സ്വർണ്ണക്കൊള്ളക്കാരെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. മറ്റ് അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ താത്പര്യത്തിന് പിന്നിൽ ആരെയെക്കെയോ സംരക്ഷിക്കാനാണ്. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇനിയും വൻ തോക്കുകൾ വരാനുണ്ട്' എന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കെ സി വേണുഗോപാലിന്റെ സംവാദ വെല്ലുവിളിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

Article Summary: KC Venugopal accepts CM's debate challenge, asks CM to fix time, and criticizes CM on Sabarimala gold smuggling case.

#KCVenugopal #DebateChallenge #KeralaPolitics #UDFMPs #ChiefMinister #SabarimalaScam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia