Appeal | കണ്ണൂര്‍ വിമാനത്താവളത്തെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രി ഇടപെടണമെന്ന് അഡ്വ. പി. സന്തോഷ് കുമാര്‍ എം.പി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ കേന്ദ്ര വ്യോമയാനമന്ത്രി (Union Civil Aviation Minister) ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഡ്വ: പി. സന്തോഷ്‌കുമാര്‍ എം പി (Adv. P. Santosh Kumar MP) രാജ്യസഭയില്‍ (Rajya Sabha) ആവശ്യപ്പെട്ടു.

തൊട്ടടുത്ത വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ (Point of Call) പദവി നല്‍കിയപ്പോള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വലിയ പ്രതിസന്ധിയിലാണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ യാത്രക്കാര്‍
ആശ്രയിക്കുന്ന വിമാനത്താവളം കൂടിയാണ് കണ്ണൂര്‍ വിമാനത്താവളം.
പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കുകയാണെങ്കില്‍ കണ്ണൂര്‍ വിമാനത്താവളം കൂടുതല്‍ പുരോഗതി കൈവരിക്കും. ടൂറിസം മേഖലയും വ്യവസായിക മേഖലയും ഏറെ വികസിക്കുമെന്ന്
കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം ഏറെയാണെന്നും കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രി ഉടന്‍ ഇടപെടണമെന്നും അഡ്വ. പി. സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.