K Muraleedharan | നയിക്കാന്‍ നായകന്‍ വരട്ടെ: കണ്ണൂരില്‍ കെ മുരളീധരനെ അനുകൂലിച്ച് പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ഉയര്‍ത്തി
ശനിയാഴ്ച രാവിലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
വൈകാതെ നീക്കം ചെയ്തു.
കഴിഞ്ഞ ദിവസം കോഴിക്കോട്ടും പാലക്കാട്ടും തിരുവനന്തപുരത്തും ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.
കണ്ണൂര്‍: (KVARTHA) തൃശ്ശൂരില്‍ തോല്‍വിയടഞ്ഞ കെ മുരളീധരന് പിന്‍തുണയുമായി കണ്ണൂരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. കണ്ണൂര്‍ നഗരത്തിലും തളിപ്പറമ്പിലുമാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ഒപ്പം പോസ്റ്ററും പതിച്ചു.
'നയിക്കാന്‍ നായകന്‍ വരട്ടെ'യെന്നാണ് പോസ്റ്ററിലും ഫ്‌ളക്‌സിലുമുള്ളത്. 'നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെ'ന്നാണ് പോസ്റ്ററിലെ വാചകം. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ പരിസരത്തും തളിപ്പറമ്പിലുമാണ് ശനിയാഴ്ച (15.06.2024) രാവിലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ഫ്‌ലക്‌സ് ബോര്‍ഡ് പിന്നീട് നീക്കം ചെയ്തു. തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഓഫീസിന് സമീപത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. 'കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍' എന്ന പേരിലാണ് ബോര്‍ഡ്. 'നയിക്കാന്‍ നായകന്‍ വരട്ടെ, നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല' എന്നാണ് ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടും പാലക്കാട്ടും തിരുവനന്തപുരത്തും കെ മുരളീധരനായി ഫ്‌ലക്‌സുകള്‍ ഉയര്‍ന്നിരുന്നു. 'നയിക്കാന്‍ നായകന്‍ വരട്ടെ', 'പാര്‍ടിയെ നയിക്കാന്‍ മുരളീധരന്‍ എത്തണം', 'നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല' എന്നിങ്ങനെയായിരുന്നു ജില്ലകളിലെ ഫ്‌ളക്‌സുകളിലുണ്ടായിരുന്നത്.