കണ്ണൂർ കോർപ്പറേഷനിൽ സി പി എമ്മിന്റെ കള്ള പ്രചാരണങ്ങൾ പൊളിഞ്ഞു; വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് യു ഡി എഫ് നേതാക്കൾ

 
 UDF leaders speaking at press conference
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സിപിഎം ജില്ലാ സെക്രട്ടറി സ്വന്തം പഞ്ചായത്തിലും വാർഡിൽ പോലും ദയനീയമായി പരാജയപ്പെട്ടു.
● ബി.ജെ.പി., എസ്.ഡി.പി.ഐ. പോലുള്ള വർഗീയ കക്ഷികളുമായി സി.പി.എമ്മിന് രഹസ്യധാരണയുണ്ടായി.
● സിറ്റിങ് സീറ്റുകളിലടക്കം സി.പി.എം. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അവസ്ഥയുണ്ടായി.
● സി.പി.എം. വോട്ടുകൾ ബി.ജെ.പി.ക്ക് ഒഴുകിപ്പോയതായി ഫലം തെളിയിക്കുന്നു.
● കോൺഗ്രസിനെ തോൽപ്പിക്കാൻ ബി.ജെ.പി.ക്കും മുസ്ലിം ലീഗിനെ തോൽപ്പിക്കാൻ എസ്.ഡി.പി.ഐ.ക്കും സി.പി.എം. വോട്ട് മറിച്ചുനൽകി.

കണ്ണൂർ: (KVARTHA) കോർപ്പറേഷൻ ഭരണസമിതിക്കെതിരെ സി പി എം തെരഞ്ഞെടുപ്പ് കാലത്തും അതിനുമുമ്പും നിരന്തരം നടത്തിക്കൊണ്ടിരുന്ന കള്ള പ്രചാരണങ്ങൾക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് കോർപ്പറേഷനിലെ മിന്നുന്ന വിജയമെന്ന് യു ഡി എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോർപ്പറേഷനിലെ യു ഡി എഫ് ഭരണസമിതിക്കെതിരെ ഒരുഭാഗത്ത് പാർട്ടിക്കാരെക്കൊണ്ട് സമരം ചെയ്യിച്ചും മറുഭാഗത്ത് സർക്കാരിന്റെ അധികാരങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഞെരുക്കിയും കോർപ്പറേഷന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് സി പി എം ശ്രമിച്ചത്. 

Aster mims 04/11/2022

അവയെല്ലാം അതിജീവിച്ച് 700 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ തങ്ങൾക്ക് നടത്താൻ സാധിച്ചു. അക്കാര്യങ്ങളെല്ലാം തന്നെ അക്കമിട്ട് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും അത് ജനങ്ങൾ സ്വീകരിക്കുകയും ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മനസ്സിലാകുന്നതെന്ന് യു ഡി എഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.

കോർപ്പറേഷൻ നടപ്പിലാക്കിയ ഓരോ വികസന ക്ഷേമപ്രവർത്തനങ്ങൾക്കും കുറ്റവും കുറവും കണ്ടെത്താനും അവ ജനങ്ങളുടെ മുന്നിൽ വികലമായി അവതരിപ്പിക്കാനുമാണ് സി പി എം ശ്രമിച്ചിട്ടുള്ളത്. അധികാരവും സാമ്പത്തിക ശേഷിയും ഉപയോഗിച്ച് വലിയ എ ഐ വീഡിയോകൾ ഇറക്കി കോർപ്പറേഷൻ ഭരണം പിടിക്കാനും കണ്ണൂരിനെ സിംഗപ്പൂരാക്കാൻ ഇറങ്ങിത്തിരിച്ച സി പി എമ്മിന്റെ ജില്ലാ സെക്രട്ടറി സ്വന്തം പഞ്ചായത്തിലും വാർഡിൽ പോലും ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്. 'ഉത്തരത്തിലും കക്ഷത്തിലും ഉള്ളത് പോകുന്ന' അതിദയനീയ സ്ഥിതിയിലാണ് സി പി എം എത്തിപ്പെട്ടിരിക്കുന്നത് എന്നും നേതാക്കൾ പരിഹസിച്ചു.

ബി ജെ പി, എസ് ഡി പി ഐ പോലുള്ള വർഗീയ കക്ഷികളുമായി രഹസ്യധാരണകൾ തെരഞ്ഞെടുപ്പിൽ ഉണ്ടായി എന്നതാണ് ഫലം തെളിയിക്കുന്നത്. സിറ്റിങ് സീറ്റ് ഉൾപ്പെടെ പല സീറ്റുകളിലേക്കും മൂന്നാം സ്ഥാനത്തേക്ക് പോകുന്ന അവസ്ഥയും തെരഞ്ഞെടുപ്പിലുണ്ടായി. സി പി എം പാർട്ടി ഗ്രാമങ്ങളെന്ന് വിശേഷിപ്പിക്കുന്ന വാർഡുകളിൽ പോലും അതിദയനീയമായ പരാജയമാണ് ഉണ്ടായത്.

ബി ജെ പിയുടെ സീറ്റ് ഒന്നിൽനിന്ന് നാലിലേക്ക് ഉയർന്നതിനും സി പി എമ്മും അവരുടെതായ 'സംഭാവന'കൾ നൽകിയിട്ടുണ്ട്. സി പി എം കഴിഞ്ഞ തവണ ജയിച്ച കൊക്കൻപാറ ഡിവിഷനിൽ ബി ജെ പി വിജയിക്കുകയും സി പി എം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ബി ജെ പി വിജയിച്ച നാലു വാർഡുകളിലും സി പി എമ്മിന്റെ വോട്ടുകൾ ഒഴുകി പോയിട്ടുണ്ട്.

കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ സി പി എമ്മും ബി ജെ പി യും തമ്മിലുള്ള ബന്ധത്തിന്റെ ചെമ്പ് തെളിഞ്ഞു വരികയാണ്. സി പി എം വോട്ടുകൾ കുത്തനെ ബി ജെ പിയിലേക്ക് പോയതായി കാണാം. ചില ഡിവിഷനുകളുടെ ഫലം വിശകലനം ചെയ്താൽ അവ വ്യക്തമാകും.

● ടെംപിൾ ഡിവിഷനിൽ: 2015-ൽ 225 വോട്ട് ലഭിച്ച സി പി എമ്മിന് ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 89 വോട്ട് മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് 145 ആയിരുന്നു.

● തുളിച്ചേരിയിൽ: 2015-ൽ 1114 വോട്ടും 2020-ൽ 1028 വോട്ടും ലഭിച്ച സി പി എമ്മിന് ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 567 വോട്ട് മാത്രമാണ്. ഓരോ തവണയും കുത്തനെ കുറയുകയാണ്.

● സി പി എമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന കൊക്കൻപാറയിൽ ഇത്തവണ ബി ജെ പി വിജയിക്കുകയും സി പി എം മൂന്നാം സ്ഥാനത്തേക്ക് പോവുകയും ചെയ്തു. അവിടുത്തെ വോട്ട് നില പരിശോധിച്ചാൽ കഴിഞ്ഞ തവണ സി പി എമ്മിന് ലഭിച്ചത് 827 വോട്ടാണ്; ഇത്തവണ അത് 562 ആയി ചുരുങ്ങി. 

ഇതൊക്കെ കൃത്യമായി ബി ജെ പിയുടെ പെട്ടിയിലേക്ക് തന്നെ പോയിട്ടുമുണ്ട്. കോർപ്പറേഷനിലെ നിരവധി വാർഡുകളിൽ സി പി എം മൂന്നാം സ്ഥാനത്താണ് എന്നതാണ് വസ്തുത.

കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബി ജെ പിക്കും മുസ്ലിം ലീഗിനെ പരാജയപ്പെടുത്താൻ എസ് ഡി പി ഐ ക്കും ആവശ്യത്തിനനുസരിച്ച് വോട്ട് മറിച്ചു നൽകുന്ന പണിയാണ് സി പി എം ചെയ്തിട്ടുള്ളത്. പഞ്ഞിക്കയിൽ പോലുള്ള ഡിവിഷനിൽ എത്തിയപ്പോൾ കോൺഗ്രസ് വിരുദ്ധനെ ജയിക്കാനുള്ള സഹായവും സി പി എം നൽകിയിട്ടുണ്ട്.

കേരളത്തിലെ സി പി എം ക്രമേണ ബി ജെ പിയായി മാറിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസിനെയും യു ഡി എഫിനേയും തോൽപ്പിക്കാൻ 'ഏത് ചെകുത്താനുമായി കൂട്ടുകൂടുമെന്ന്' പഴയ ഇ എം എസിന്റെ പ്രഖ്യാപനം നടപ്പിലാക്കുകയാണ് ഇവിടുത്തെ സി പി എമ്മുകാർ. 

വോട്ടിനുവേണ്ടി ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളെ തരാതരം പ്രോത്സാഹിപ്പിക്കുകയാണ് സി പി എം. പക്ഷേ ഇതൊക്കെ കണ്ണൂരിലെ ജനങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞു പെരുമാറി എന്നുള്ളതാണ് തെരഞ്ഞെടുപ്പിന്റെ ശേഷ ചിത്രം.

അറക്കൽ പോലുള്ള ഡിവിഷനുകളിൽ എസ് ഡി പി ഐക്ക് വോട്ട് നൽകി യു ഡി എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുന്ന കൂട്ടുകെട്ടുകളും ഉണ്ടായിട്ടുണ്ട്. ആദികടലായി പോലുള്ള വാർഡുകളിൽ ബി ജെ പിയെക്കാൾ വലിയ വർഗീയ പ്രചാരണങ്ങളാണ് എൽ ഡി എഫ് നടത്തിയത്. അവയെല്ലാം ജനങ്ങൾ തിരസ്കരിച്ചു എന്നുള്ളതാണ് തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നതെന്നും യു ഡി എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

മുൻ മേയറും യു ഡി എഫ് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ അഡ്വ. ടി. ഒ. മോഹനൻ, ജനറൽ കൺവീനർ എം. പി. മുഹമ്മദലി, സുരേഷ് ബാബു എളയാവൂർ, രാഹുൽ കായക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: UDF leaders claim victory in Kannur Corporation due to rejection of CPM's false propaganda and alleged vote transfer to BJP/SDPI.

#KannurCorporation #UDF #CPIM #KeralaPolitics #ElectionResults #LDF

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia