കണ്ണൂർ കോർപ്പറേഷൻ യു ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; റിജിൽ മാക്കുറ്റിയും കളത്തിൽ

 
Images of prominent UDF candidates Rijil Makkutty and P Indira.
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ആദികടലായി ഡിവിഷനിലാണ് മത്സരിക്കുന്നത്.
● മുൻ സന്തോഷ് ട്രോഫി താരം എൻ. അജിത്ത് താളിക്കാവ് ഡിവിഷനിൽ മത്സരിക്കും.
● യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. താഹിർ വാരം ഡിവിഷനിൽ മത്സരിക്കുന്നു.
● മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ മുണ്ടയാട് ഡിവിഷനിലാണ് സ്ഥാനാർഥി.
● കോർപ്പറേഷൻ്റെ ചുമതലയുള്ള കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രഖ്യാപനം നടത്തിയത്.

കണ്ണൂർ: (KVARTHA) കോർപ്പറേഷനിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 56 ഡിവിഷനുകളിൽ കോൺഗ്രസ് 38 സീറ്റിലും മുസ്ലിം ലീഗ് 18 സീറ്റിലുമാണ് മത്സരിക്കുന്നത്. പ്രധാന സ്ഥാനാർഥികളായി മുൻ ഡെപ്യൂട്ടി മേയർ പി ഇന്ദിര പയ്യാമ്പലം ഡിവിഷനിലും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ആദികടലായി ഡിവിഷനിലും ജനവിധി തേടും. 

Aster mims 04/11/2022

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ മുണ്ടയാട് ഡിവിഷനിൽ മത്സരിക്കും. മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം എൻ അജിത്ത് താളിക്കാവ് ഡിവിഷനിലാണ് മത്സരിക്കുന്നത്. ജവഹർ ബാലമഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. ലിഷാ ദീപക് വനിതാ സംവരണ ഡിവിഷനായ തായത്തെരുവിൽ ജനവിധി തേടും.

കോൺഗ്രസ് മത്സരിക്കുന്ന ഡിവിഷനുകളും സ്ഥാനാർഥികളും താഴെ നൽകുന്നു:

പി. ദീപ (പള്ളിയാംമൂല - വനിത), പി. അശോകൻ (കുന്നാവ് - ജനറൽ), കെ. സി. ശ്രീജിത്ത് (കൊക്കേൻ പാറ - ജനറൽ), പ്രീത വിനോദ് (പള്ളിക്കുന്ന് - വനിത), അനൂപ് ബാലൻ (ഉദയം കുന്ന് - ജനറൽ), രമേശൻ പാണ്ടൻ (പൊടിക്കുണ്ട് - ജനറൽ), ഉഷാകുമാരി. കെ (കൊറ്റാളി - വനിത), കെ. ശ്രീജ (അത്താഴക്കുന്ന് - വനിത), പനയൻ ഉഷ (തുളിച്ചേരി - എസ് സി ജനറൽ), കെ. സുമ (വലിയനൂർ - എസ് സി വനിത), കെ. ഷീന (ചേലോറ - വനിത), പ്രമീള. എ (മാച്ചേരി - വനിത), എം. റഫീഖ് (പള്ളിപ്പൊയിൽ - ജനറൽ), പാർഥൻ ചങ്ങാട്ട് (കാപ്പാട് - ജനറൽ), ടി. സിതാര (എളയാവൂർ സൗത്ത് - എസ് സി വനിത), ശ്രീജ മഠത്തിൽ (മുണ്ടയാട് - വനിത), ടി. പ്രദീപൻ (എടച്ചൊവ്വ - ജനറൽ), അഡ്വ. അശ്വിൻ സുധാകർ (കാപ്പിച്ചേരി - ജനറൽ), സ്വപ്ന കെ (മേലെ ചൊവ്വ - വനിത), കെ. പി. സീന (കിഴ്ത്തള്ളി - വനിത), ഹസീന. കെ (ആറ്റടപ്പ - വനിത), പി. കെ. പ്രീത (ചാല - വനിത), അഖിൽ കെ. വി (എടക്കാട് - ജനറൽ), അഡ്വ. സോന ജയറാം (ആലിങ്കിൽ - വനിത), ശ്രുതി. കെ. പി (കീഴുന്ന - വനിത), ഉഷാകുമാരി കെ. കെ (തോട്ടട - വനിത), റിജിൽ മാക്കുറ്റി (ആദികടലായി - ജനറൽ), മൊഹ്സീന ഫൈസൽ (കാഞ്ഞിര - വനിത), എ മിത്രൻ (കുറുവ - ജനറൽ), മുഹമ്മദ് ശിബിൽ കെ. കെ (വെത്തിലപ്പള്ളി - ജനറൽ), നാമത്ത് ഗിരീശൻ (ചൊവ്വ - ജനറൽ), അഡ്വ. റോഷ്ന അഷറഫ് (സൗത്ത് ബസാർ - വനിത), ഷമ്മി എൻ പി (ടെമ്പിൾ - വനിത), അഡ്വ. ലിഷാ ദീപക് (തായത്തെരു - വനിത), രേഷ്മ വിനോദ് (കാനത്തൂർ - വനിത), അഡ്വ. പി. ഇന്ദിര (പയ്യാമ്പലം - വനിത), അജിത്ത് പാറക്കണ്ടി (താളിക്കാവ് - ജനറൽ), ഉമേഷ് കണിയാങ്കണ്ടി (പഞ്ഞിക്കയിൽ - ജനറൽ).

മുസ്ലിം ലീഗ് മത്സരിക്കുന്ന ഡിവിഷനുകളിലെ സ്ഥാനാർഥികൾ:

ടി. പി. ജമാൽ (തളാപ്പ്), സി. കെ. ഷബീർ (കക്കാട്), സുബൈർ കിച്ചിരി (കക്കാട് നോർത്ത്), വി. കെ. മുഹമ്മദലി (ശാദുലിപ്പള്ളി), അർഷാദ്. എ (പള്ളിപ്രം), കെ. പി. താഹിർ (വാരം), മുർഷിദ് കെ. ടി (അതിരകം), ബിസ്മില്ലാ ബീവി (എളയാവൂർ നോർത്ത്), ഖൗലത്ത് പി (താഴെ ചൊവ്വ), മുസ്തഫ സി. വി (തിലാന്നൂർ), ഫസ്ലിം ടി. പി (ഏഴര), പി. ഷമീമ ടീച്ചർ (പടന്ന), നിസാമി. സി (നീർച്ചാൽ), കെ. എം. സാബിറ ടീച്ചർ (അറക്കൽ), സിറാജ്. എം (ആയിക്കര), സഹദ് മാങ്കടവൻ (കസാനക്കോട്ട), റിഷാം എം (താഴെ), റഫ്ന സി. വി (ചാലാട്).

മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഷമീമ ടീച്ചർ പടന്ന ഡിവിഷനിലും, കെ എം സാബിറ ടീച്ചർ അറക്കൽ ഡിവിഷനിലും ഇക്കുറിയും ജനവിധി തേടുന്നുണ്ട്. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. താഹിർ വാരം ഡിവിഷനിലാണ് മത്സരിക്കുന്നത്.

കോർപ്പറേഷന്റെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ സുധാകരൻ, ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൾ കരീം ചേലേരി, അഡ്വ. ടി ഒ മോഹനൻ, കെ ടി സഹദുള്ള എന്നിവരാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: UDF announces 56 candidates for Kannur Corporation; Congress contests 38 seats, Muslim League 18.

#KannurCorporation #UDFCandidates #KeralaLocalPolls #RijilMakkutty #PIndira #ElectionNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script