ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രണ്ടാം ടേമിൽ കോർപറേഷൻ മേയറാകാൻ സാധ്യത കൽപ്പിച്ചിരുന്ന സ്ഥാനാർത്ഥിയായിരുന്നു സാബിറ ടീച്ചർ.
● നഗരസഭയായിരുന്നപ്പോൾ കസാന കോട്ടയിൽ എസ്ഡിപിഐക്ക് കൗൺസിലർ അംഗമുണ്ടായിരുന്നു.
● കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല.
കണ്ണൂർ: (KVARTHA) കോർപറേഷനിൽ അക്കൗണ്ട് തുറന്ന് എസ്ഡിപിഐ. കോർപറേഷനിലെ 44-ാം വാർഡ് അറക്കലിൽ മത്സരിച്ച സ്ഥാനാർഥി കെ സമീറയാണ് വിജയിച്ചത്. മുസ്ലിം ലീഗിലെ കെ എം സാബിറ ടീച്ചറെ 54 വോട്ടിനാണ് സമീറ പരാജയപ്പെടുത്തിയത്.
പരാജയപ്പെട്ട കെ എം സാബിറ ടീച്ചർ നിലവിൽ ആയിക്കര വാർഡിലെ കൗൺസിലറാണ്. കോർപറേഷനിൽ രണ്ടാം ടേമിൽ മേയറാകാൻ സാധ്യത കൽപ്പിച്ചിരുന്ന സ്ഥാനാർത്ഥി കൂടിയായിരുന്നു സാബിറ ടീച്ചർ. അവർ ഇക്കുറി കടുത്ത മത്സരത്തെയാണ് നേരിട്ടത്.
നേരത്തെ, കണ്ണൂർ നഗരസഭയായിരുന്നപ്പോൾ കസാന കോട്ടയിൽ നിന്ന് എസ്ഡിപിഐക്ക് ഒരു കൗൺസിലർ അംഗമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് ഒരിടത്തും അക്കൗണ്ട് തുറക്കാൻ സാധിച്ചിരുന്നില്ല.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: SDPI opens its first account in Kannur Corporation by defeating the prominent Muslim League candidate K.M. Sabira Teacher.
#KannurCorporation #SDPI #ElectionResults #MuslimLeague #KeralaPolitics #LocalBodyPolls
