കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ഗസൽ ഗായിക അപർണ പുരുഷോത്തമൻ മത്സരിക്കും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മുതിർന്ന നേതാവ് യു ടി ജയന്തൻ, കൗൺസിലർ വി കെ ഷൈജു എന്നിവരും പട്ടികയിലുണ്ട്.
● സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാധാന്യം നൽകി.
● എല്ലാ 56 വാർഡുകളിലും എൻഡിഎ മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.
● ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ കെ വിനോദ് കുമാർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
കണ്ണൂർ: (KVARTHA) സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഒരുപടി മുന്നിലെത്തി എൻഡിഎ. കണ്ണൂർ കോർപറേഷനിലെ ആദ്യഘട്ട സ്ഥാനാർത്ഥികളെയാണ് എൻഡിഎ പ്രഖ്യാപിച്ചത്. 56 വാർഡുകളുള്ള കോർപറേഷനിൽ 42 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് അഖിലേന്ത്യാ വൈസ് പ്രസിഡൻറ് എ പി അബ്ദുല്ലക്കുട്ടിയുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചത്. കോർപറേഷനിലെ എല്ലാ 56 വാർഡുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ മത്സരിക്കും.
ബിജെപിയുടെ മുതിർന്ന നേതാവ് യു ടി ജയന്തൻ, നിലവിൽ കോർപറേഷൻ കൗൺസിലറായ വി കെ ഷൈജു, ഗസൽ ഗായിക അപർണ പുരുഷോത്തമൻ, എ സി മനോജ് തുടങ്ങിയവർ സ്ഥാനാർത്ഥി പട്ടികയിലെ പ്രമുഖരാണ്.
സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയത്. അർച്ചന വഞ്ചിച്ചാൽ, ശ്രീസുമ വിനോദ്, എ ജയലത, എം പി രാഗിണി തുടങ്ങിയവരും മത്സരരംഗത്തുണ്ട്.
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ് കുമാറാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തുടർന്ന് അഖിലേന്ത്യാ വൈസ് പ്രസിഡൻറ് എ പി അബ്ദുല്ലക്കുട്ടി സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ച് അഭിനന്ദിച്ചു. ദേശീയ സമിതി അംഗം സി രഘുനാഥ്, കോഴിക്കോട് മേഖല പ്രസിഡണ്ട് കെ ശ്രീകാന്ത്, പ്രഭാകരൻ മാങ്ങാട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഈ വാർത്ത ഷെയർ ചെയ്യുക. 2. നിങ്ങളുടെ വാർഡിലെ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള വിവരങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: NDA announced 42 candidates for Kannur Corporation election, including singer Aparna Purushothaman.
#KannurCorporation #NDACandidates #KeralaElection #AparnaPurushothaman #LocalBodyElection #BJP
