കണ്ണൂരിൽ അലയടിച്ച പ്രതിഷേധം; വിഴിഞ്ഞത്തിൻ്റെ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കെന്ന് കോൺഗ്രസ്


● ഡിസിസി ഓഫീസിൽ നിന്ന് ഗാന്ധി സർക്കിളിലേക്ക് മാർച്ച്.
● അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
● ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു.
● മറ്റു നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
● സർക്കാരിൻ്റെ നടപടിയിൽ കോൺഗ്രസ് അതൃപ്തി.
കണ്ണൂർ: (KVARTHA) വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിണറായി സർക്കാർ അപമാനിക്കുന്നുവെന്നും, തുറമുഖത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചും കണ്ണൂരിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
‘വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ വികസനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യങ്ങൾ’ എന്നെഴുതിയ ബാനറുമായി ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കാൽടെക്സിലെ ഗാന്ധി സർക്കിളിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗം അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. വി.വി. പുരുഷോത്തമൻ, അഡ്വ. ടി.ഒ. മോഹനൻ, ടി. ജയകൃഷ്ണൻ, മുഹമ്മദ് ബ്ലാത്തൂർ, രാജീവൻ എളയാവൂർ, സജീവ് മറോളി, കൂക്കിരി രാഗേഷ്, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ഈ വാർത്ത ഷെയർ ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Article Summary: Congress protested in Kannur against the Pinarayi government for allegedly insulting former CM Oommen Chandy and not inviting the opposition leader to the Vizhinjam port inauguration.
#VizhinjamPort, #OommenChandy, #CongressProtest, #Kannur, #PinarayiGovernment, #KeralaPolitics