Criticism | 'ഒരു വണ്ടിയില്‍ കയറി യാത്ര ചെയ്യാന്‍ പറഞ്ഞു, നോക്കുമ്പോള്‍ സ്റ്റിയറിങ്ങുമില്ല, നട്ടുമില്ല, ബോള്‍ട്ടുമില്ല'; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

 
Muraleedharan Slams Kerala Congress Leadership
Watermark

Photo Credit: Facebook/K Muraleedharan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ്. 
● നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടുനിന്ന് പരമാവധി സീറ്റ് നേടണം. 
● തൃശൂരില്‍ വലിയ പ്രതീക്ഷയൊന്നുമില്ല.

കോഴിക്കോട്: (KVARTHA) വെള്ളയില്‍ ഡിസിസി ഓഫീസില്‍ (DCC Office) സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി (Oommen Chandy) അനുസ്മരണത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ (K. Muraleedharan). ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ ഒരു പൊതുയോഗത്തിനോ തിരഞ്ഞെടുപ്പ് പ്രചാണത്തിനോ കെ.കരുണാകരന്‍, എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ മതിയാകുമായിരുന്നു. ഇന്ന് രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണെന്നും മുരളി വിമര്‍ശിച്ചു. 

Aster mims 04/11/2022

തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോണ്‍ഗ്രസിലില്ല. ഒന്നിച്ചു നില്‍ക്കേണ്ട കാലമായതിനാല്‍ കൂടുതല്‍ പറയാനില്ല. പിണറായി വിജയനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് കരുതി ആരും വെറുതെ ഇരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ. ഇന്നലെവരെ ഗാന്ധിജിയെ കൊന്നവര്‍ ഇന്ന് വലിയവര്‍ ആയിരിക്കുന്നു. സംസ്ഥാനത്ത് ബിജെപി -സിപിഎം ധാരണ ഒരുപാട് സ്ഥലത്തുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അതിന്റെ സത്യം അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.

തൃശൂരില്‍ 56,000 വോട്ടുകള്‍ ബിജെപി ചേര്‍ത്തത് പാര്‍ട്ടിയിലെ വിദ്വാന്മാര്‍ അറിഞ്ഞില്ല. എന്നിട്ടും ജയിക്കുമെന്നാണ് പറഞ്ഞത്. ഒരു വണ്ടിയില്‍ കയറി യാത്ര ചെയ്യാന്‍ പറഞ്ഞു. വണ്ടിയില്‍ നോക്കുമ്പോള്‍ സ്റ്റിയറിങ്ങുമില്ല, നട്ടുമില്ല, ബോള്‍ട്ടുമില്ല. തൃശൂരില്‍ ചെന്ന് പെട്ടുപോയി. എങ്ങനെയൊക്കെയോ ഭാഗ്യത്തിന് തടി കേടാകാതെ രക്ഷപ്പെട്ടതാണ്. ജീവനും കൊണ്ടാണ് ഓടിയത്. അതിന് മുന്നില്‍ നിന്നത് കെ. പ്രവീണ്‍ കുമാര്‍ അടക്കമുള്ളവരാണെന്നും കോഴിക്കോട് ഡിസിസി അധ്യക്ഷനായ പ്രവീണ്‍ കുമാറിനെ വേദിയിലിരുത്തി മുരളീധരന്‍ പറഞ്ഞു. 

തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടുനിന്ന് പരമാവധി സീറ്റ് നേടണം. തൃശൂരില്‍ വലിയ പ്രതീക്ഷയൊന്നുമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. വയനാട് ഉരുള്‍പൊട്ടലില്‍ കിട്ടുന്നതെല്ലാം പോരട്ടെയെന്ന് മുഖ്യമന്ത്രി കരുതി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ യാതൊരു സഹായവും ചെയ്തില്ല. വയനാടിന് സഹായം വൈകുന്നതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയും രണ്ടാംപ്രതി പ്രധാനമന്ത്രിയുമാണെന്നും അദ്ദേഹം പറഞ്ഞു.

#KMuraleedharan #Congress #KeralaPolitics #Leadership #Elections #PoliticalCriticism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia