Criticism | പിവി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി: ഊഹാപോഹങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് കെ സി വേണുഗോപാല്‍
● പ്രതികരിക്കാനില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് കെ സി വേണുഗോപാല്‍.
● മറുപടി പറയാതെ ഒഴിഞ്ഞ് മാറി.
കണ്ണൂര്‍: (KVARTHA) പിവി അന്‍വര്‍ (PV Anwar) നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരിക്കാതെ എഐസിസി ജനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ (KC Venugopal). ഊഹാപോഹങ്ങളില്‍ പ്രതികരിക്കാന്‍ താനില്ലെന്ന് കെ സി വേണുഗോപാല്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അന്‍വര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാധ്യമങ്ങള്‍ കെസിയോട് പ്രതികരണം തേടിയത്. എന്നാല്‍ അദ്ദേഹം ഈ കാര്യത്തില്‍ മറുപടി പറയാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.
'വിശ്വാസങ്ങൾക്കും, വിധേയത്വത്തിനും, താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ. ഇന്ന് വൈകിട്ട് നാലരയ്ക്ക്. മാധ്യമങ്ങളെ കാണുന്നുണ്ട്', എന്നായിരുന്നു ഫേസ്‌ബുക്കിൽ പി വി അൻവർ കുറിച്ചത്. പരസ്യമായി പ്രതികരിക്കരുതെന്ന സിപിഎം നിർദേശം തള്ളിയാണ് അൻവർ മാധ്യമങ്ങളെ കാണുന്നത്.
നേരത്തെ, അന്തരിച്ച കോൺഗ്രസ് നേതാവ് കെ പി കുഞ്ഞിക്കണ്ണന് കണ്ണൂർ ഡിസിസി ഓഫീസിലെത്തി കെ സി വേണുഗോപാൽ അന്തിമോപചാരമർപ്പിച്ചു. വിദ്യാർത്ഥി പ്രവർത്തന കാലത്ത് തനിക്ക് സംരക്ഷണവും അഭയവും തന്ന നേതാവാണ് കെ.പി കുഞ്ഞിക്കണ്ണനെന്ന് അദ്ദേഹം പറഞ്ഞു. പയ്യന്നൂരിൽ വിദ്യാർത്ഥി പ്രവർത്തകനായ കാലത്ത് കെ.പി യുടെ ഓഫീസായിരുന്നു താവളമെന്നും അദ്ദേഹം അനുസ്മരിച്ചു.
#KeralaPolitics, #KCVenugopal, #PVAnwar, #Congress, #MediaResponse, #PoliticalNews