Election Results | ജാർഖണ്ഡിൽ ജെഎംഎം ചിറകിലേറി ഇൻഡ്യ സഖ്യത്തിന്റെ വമ്പൻ കുതിപ്പ്; ബിജെപിക്ക് നിരാശ


● ജെഎംഎം നയിച്ച ഇന്ത്യൻ സഖ്യം 48 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
● എൻഡിഎ സഖ്യം 29 സീറ്റുകളിൽ മാത്രമാണ് മുന്നിൽ.
റാഞ്ചി: (KVARTHA) എക്‌സിറ്റ് പോളുകൾ ഫലങ്ങളെ തകർത്ത് ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 81 അംഗ സഭയിൽ ഇൻഡ്യ സഖ്യം 48 സീറ്റുകളിൽ (ജെഎംഎം 30, കോൺഗ്രസ് 13, ആർജെഡി 5, സിപിഐഎംഎൽ 2) ലീഡ് ചെയ്യുന്നു. എൻഡിഎ 29 സീറ്റുകളിൽ (ബിജെപി 26, എജെഎസ്‌യുപി 2, ജെഡിയു 1) സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു
ജാർഖണ്ഡിൽ, ഭരണകക്ഷിയായ ജെഎംഎം നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളിലും വാഗ്ദാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, തങ്ങളുടെ വാഗ്ദാനങ്ങളിലും കേന്ദ്ര സർക്കാരിൻ്റെ പ്രവർത്തനങ്ങളിലും ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എൻഡിഎ.
മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ, മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി, അസംബ്ലി സ്പീക്കർ രവീന്ദ്ര നാഥ് മഹ്തോ (ജെഎംഎം), എജെഎസ്‌യു പാർട്ടി മേധാവി സുദേഷ് മഹ്തോ, പ്രതിപക്ഷ നേതാവ് അമർ കുമാർ ബൗരി എന്നിവർ മത്സര രംഗത്തുള്ള പ്രധാന നേതാക്കളിൽ ഉൾപ്പെടുന്നു.
#JharkhandElections, #JMM, #INDIAAlliance, #BJP, #ElectionResults, #PoliticalNews