Election Campaign | നിയമസഭാ തെരഞ്ഞെടുപ്പ്: കശ്മീർ ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്
● ജമ്മു-കശ്മീരിൽ സുരക്ഷ ശക്തം.
●ദോഡ, അനന്ത്നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ എന്നി ജില്ലകളിൽ ആദ്യഘട്ട വോട്ടെടുപ്പ്.
ജമ്മു-കശ്മീർ: (KVARTHA) നിയമസഭാ ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്. ആദ്യഘട്ടത്തിൽ, ദോഡ, അനന്ത്നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ എന്നീ ജില്ലകളിലായി 24 മണ്ഡലങ്ങളിൽ പോളിംഗ് നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ജമ്മു-കശ്മീരിന്റെ മുൻ മുഖ്യമന്ത്രിയുടെ മകൾ ഇൽത്തിജാ മുഫ്തി തുടങ്ങിയ പ്രമുഖരെല്ലാം ആദ്യഘട്ടത്തിൽ ജനവിധി തേടുന്നു.
പൂഞ്ച്, കത്വവ തുടങ്ങിയവിടങ്ങളിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലുകൾ തുടരുന്ന സാഹചര്യത്തിൽ ജമ്മു-കശ്മീരിലെ സുരക്ഷാ വർധിപ്പിച്ചിട്ടുണ്ട്. റഷീദിന്റെ എഐപിയും ജമാത്തെ ഇസ്ലാമിയും കൈകോർക്കാൻ തീരുമാനിച്ചതിനെ തുടർന്ന്, ചില മണ്ഡലങ്ങളിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തെ ബാധിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ജമ്മു-കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കും ഇന്ത്യ സഖ്യത്തിനും ഒരുപോലെ പ്രാധാന്യമുള്ളതുകൊണ്ട് തന്നെ മത്സരം കടുപ്പമേറിയതായിരിക്കും.
ഹരിയാനയിലെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അഞ്ച് മണിയോടെ അവസാനിക്കും. കോൺഗ്രസുമായുള്ള സഖ്യചർച്ചകൾ പരാജയപ്പെട്ടതിനാൽ, ആംആദ്മി പാർട്ടി എല്ലാ സീറ്റുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുണ്ട്.
#JammuAndKashmir #AssemblyElections #ElectionCampaign #Voting #SecurityConcerns #PoliticalUpdate