കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ എത്തുന്നത് തടയാൻ കർശന നടപടികൾ വേണമെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ്

 
An exterior view of Kannur Central Jail in Kerala.

Photo: Special Arrangement

ADVERTISEMENT

● ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം സിസ്റ്റത്തിന്റെ വീഴ്ചയെന്ന് വിലയിരുത്തി.
● ജയിലിൽ ആധുനിക പരിശോധനാ സംവിധാനങ്ങൾ ഒരുക്കാൻ ശുപാർശ ചെയ്യും.
● ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായരും സംഘത്തിലുണ്ടായിരുന്നു.
● സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സംഘം പരിശോധന നടത്തും.

കണ്ണൂർ: (KVARTHA) സെൻട്രൽ ജയിലിനകത്തേക്ക് മൊബൈൽ ഫോണുകൾ എത്തുന്നത് തടയാൻ ജയിൽ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാർ നിയോഗിച്ച ജയിൽ അന്വേഷണ സംഘത്തിലെ അംഗമായ മുൻ ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. 

രണ്ടു ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധന പൂർത്തിയാക്കിയ ശേഷം കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Aster_MIMS

ജയിലിൽ ആധുനിക പരിശോധനാ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യും. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ച മാത്രമല്ല, സിസ്റ്റത്തിൻ്റെ വീഴ്ച കൂടിയാണ്. 

ജയിലിനകത്തും പുറത്തുമുണ്ടാകുന്ന സുരക്ഷാ വീഴ്ചകൾ തങ്ങൾ സർക്കാരിന് സമർപ്പിക്കുന്ന റിപ്പോർട്ടിൻ്റെ ഭാഗമാകും, അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു അംഗമായ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 

ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ജയിൽ സുരക്ഷാ അവലോകന യോഗം വിളിച്ചു ചേർത്തത്. ഇതിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ ജയിൽ സുരക്ഷയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി രണ്ടംഗ അന്വേഷണ സംഘത്തെ നിയോഗിച്ചത്. 

ഇവർ സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജയിൽ പരിഷ്കരണ നടപടികൾ സ്വീകരിക്കുക.

 

ജയിൽ സുരക്ഷയിലെ വീഴ്ചകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: A former DGP calls for strict measures against mobile phones in Kannur Central Jail.

#KannurJail #JacobPunnoose #JailSecurity #KeralaNews #Govindachami #PrisonReform

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia