Probe | രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിവാദ പ്രസംഗം ഫേസ്ബുകില്‍ ഷെയര്‍ ചെയ്ത പൊലീസുകാരനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി


കണ്ണൂര്‍: (KVARTHA) യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് (Youth Congress State President) രാഹുല്‍ മാങ്കൂട്ടത്തിലിന്റെ (Rahul Mamkootathil) വിവാദ പ്രസംഗം (Controversial Speech) ഫേസ്ബുകില്‍ (Facebook) പങ്കുവച്ച സംഭവത്തില്‍ കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ (Policeman) വകുപ്പ് തല അന്വേഷണം തുടങ്ങി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ (Taliparamba Police Station) സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രിന്‍സിനെതിരെയാണ് അന്വേഷണം നടത്തുന്നത്.
സംഭവം പൊലീസിന്റെ രാഷ്ട്രീയ നിക്ഷ്പക്ഷതയ്ക്ക് കളങ്കം വരുത്തിയെന്നാണ് ജില്ലാ പൊലീസ് മേധാവി കണ്ടെത്തിയത്. വിഷയത്തില്‍ അന്വേഷണം നടത്തി റിപോര്‍ട് നല്‍കാന്‍ ചെറുപുഴ സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഒരാഴ്ചക്കകം കുറ്റാരോപണ മെമോ നല്‍കണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം പൊലീസ് ഉദ്യോഗസ്ഥന്‍ തന്റേ ഫേസ്ബുക് പേജില്‍ പങ്കുവെക്കുകയായിരുന്നു. ഇതു സിപിഎം പ്രവര്‍ത്തകര്‍ പരാതിയായി ഉയര്‍ത്തുകയും വിവാദമാക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് വകുപ്പുതല നടപടിക്ക് കളമൊരുങ്ങിയത്.