കണ്ണൂരിൽ ഐ എൻ എൽ തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു: 'പേയ്‌മെൻ്റ് സീറ്റ്' വിവാദത്തിൽ പ്രതിഷേധം

 
Abdulrahman Pavannoor, INL Thaliparamba President, addressing a press conference in Kannur.
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷനിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലാണ് തർക്കം.
● ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചെന്ന് ആരോപണം.
● മണ്ഡലം കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് സീറ്റ് കച്ചവടം നടന്നതെന്ന് പ്രസിഡൻ്റ് ആരോപിച്ചു.
● ചോദ്യം ചെയ്തപ്പോൾ ഭാരവാഹികളെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി.
● കർഷക സമരങ്ങളുടെ മണ്ണായ കൊളച്ചേരി ഡിവിഷൻ സീറ്റ് എൽഡിഎഫിനെ അറിയിക്കാതെ തീരുമാനിച്ചു.

കണ്ണൂർ: (KVARTHA) ജില്ലയിൽ ഇന്ത്യൻ നാഷണൽ ലീഗിൽ 'പേയ്‌മെൻ്റ് സീറ്റ്' വിവാദം ചൂടുപിടിക്കുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷനിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ നിർണയിച്ചത് പേയ്‌മെൻ്റ് സീറ്റിലൂടെയാണെന്ന് ഐ എൻ എൽ തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റായ അബ്ദുറഹ്‌മാൻ പാവന്നൂർ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Aster mims 04/11/2022

സംസ്ഥാന ജനറൽ സെക്രട്ടറി ഏകപക്ഷീയമായാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും മണ്ഡലം കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് സീറ്റ് കച്ചവടം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. 

ഇത് ചോദ്യം ചെയ്തപ്പോൾ താനുൾപ്പെടെയുള്ള മണ്ഡലം ഭാരവാഹികളെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. വിജയസാധ്യതയുള്ള, മത്സരിക്കാൻ തയ്യാറുള്ളവരെയെല്ലാം സാമ്പത്തിക ഓഫർ നൽകി മാറ്റി നിർത്തിയെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ഐ എൻ എൽ തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായി നിലവിൽ മണ്ഡലം പ്രസിഡന്റായ അബ്ദുറഹ്‌മാൻ പാവന്നൂർ അറിയിച്ചു.

കർഷക സമരങ്ങളുടെ മണ്ണായ പാടിക്കുന്ന് ഉൾപ്പെടുന്ന കൊളച്ചേരി ഡിവിഷനിൽ സി പി എമ്മിനെയോ എൽ ഡി എഫ് മുന്നണിയെയോ അറിയിക്കാതെയാണ് ഐ എൻ എൽ സംസ്ഥാന നേതൃത്വം ഇത്തരം നേരും നെറിയുമില്ലാത്ത രീതിയിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. 

ഈ കാര്യങ്ങൾ പല പ്രാവശ്യം ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറിയെ നേരിട്ട് അറിയിച്ചിട്ടും ഉചിതമായ മറുപടി നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ വെറും നോക്കുകുത്തിയായി പ്രവർത്തിക്കാൻ സാധിക്കാത്തതുകൊണ്ടാണ് കമ്മിറ്റി പിരിച്ചുവിടുന്നതെന്നും അബ്ദുറഹ്‌മാൻ പാവന്നൂർ പറഞ്ഞു.

നിലവിൽ പാർട്ടിയുടെ കർഷക വിഭാഗമായ നാഷണൽ കിസാൻ ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും ഐ എൻ എൽ സംസ്ഥാന കൗൺസിൽ അംഗവും മുൻ ജില്ലാ വൈസ് പ്രസിഡന്റു കൂടിയായ താൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അനന്തര തീരുമാനങ്ങൾക്കനുസരിച്ച് ഭാവി നിലപാട് സ്വീകരിക്കുമെന്നും അബ്ദുറഹ്‌മാൻ പാവന്നൂർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഈ ആരോപണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. ഷെയർ ചെയ്യുക.

Article Summary: INL Thaliparamba dissolved its committee over 'payment seat' allegations in Kannur local body polls.

#INL #KannurPolitics #PaymentSeat #LocalBodyElection #KeralaPolitics #PoliticalCrisis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia