Political Critique | പന്ന്യൻ രവീന്ദ്രൻ എങ്ങനെ തോറ്റു? തിരുവന്തപുരത്തെ സിപിഐ പാർട്ടി ഓഫീസിന് അടുത്തുള്ള നേതാക്കൾ ആദ്യം ഉത്തരം പറയട്ടെ; അതുകഴിഞ്ഞ് പോരെ തൃശൂർ

 
Analysis of Pannyan Ravindran's Election Defeat

Photo Credit: Facebook/ LDF Keralam

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പൂരം കലക്കലില്‍ എഡിജിപിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം.
● തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

സോണി കല്ലറയ്ക്കൽ 

(KVARTHA) സിപി ഐയുടെ ശക്തി തെളിയിയ്ക്കാനുള്ള ശ്രമം കാണുമ്പോൾ കല്യാണരാമനിലെ ഉരുളി പൊക്കുന്ന ഇന്നസെൻ്റിനെ ഓർമ്മ വരും. ആദ്യം 'പന്ന്യൻ രവീന്ദ്രൻ സഖാവ്' എങ്ങനെ തോറ്റു എന്ന് തിരുവന്തപുരത്തെ അവരുടെ പാർട്ടി ഓഫീസിന് അടുത്തുള്ള നേതാക്കൾ പറയട്ടെ. അത് അല്ലെ തൃശൂർ തോൽവി അന്വേഷിക്കുന്നതിന് മുൻപ് അവർ ചെയ്യേണ്ടത്. ഇപ്പോൾ പുറത്തുവന്ന വാർത്തയാണ് ശ്രദ്ധേയമാകുന്നത്. തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം രംഗത്തെത്തിയെന്നാണ് പുറത്തുവന്നിരിക്കുന്ന പുതിയ വാർത്ത. 

Aster mims 04/11/2022

Analysis of Pannyan Ravindran's Election Defeat

അജിത് കുമാറിന്റെ ഇടപെടലില്‍ ദുരൂഹമുണ്ടെന്ന് ജനയുഗത്തിന്റെ മുഖപ്രസംത്തില്‍ പറയുന്നു. റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്നും തൃശൂരിലുണ്ടായിട്ടും എഡിജിപി ഇടപെട്ടില്ലെന്നും 'ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവച്ച അന്വേഷണ റിപ്പോര്‍ട്ട്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ടിലേതെന്ന് പറയുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട് വസ്തുതകളെ പൂര്‍ണമായി പുറത്തുകൊണ്ടുവരാന്‍ വിസമ്മതിക്കുന്നതായി വേണം മനസിലാക്കാനെന്നും മുഖപ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. 

'വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കുന്നതിലും അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന ആഖ്യാനം ചമയ്ക്കുന്നതിലും ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം തികച്ചും സ്വാഭാവികമാണ്. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം, മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടും വരെ പ്രസക്തമാണ്. അഭൂതപൂര്‍വമായ ഈ കാലതാമസത്തിന്റെ കാര്യകാരണങ്ങള്‍ സ്വാഭാവികമായും റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ഉണ്ടാവുമെന്നേ ഇപ്പോള്‍ പ്രതീക്ഷിക്കാനാവൂ. 

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി മാധ്യമങ്ങള്‍ ഇതിനകം പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ള പൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സംശയം ജനിപ്പിക്കുന്നു,' മുഖപ്രസംഗത്തില്‍ പറയുന്നു. പൂരം കലക്കലില്‍ അജിത് കുമാറിന് പങ്കുണ്ടെന്ന സംശയത്തിന് ശക്തിപകരുന്ന പല വസ്തുതകളും ലഭ്യമാണെന്നും ജനയുഗം പറയുന്നു. തൃശൂര്‍ പൂരം പോലെയുള്ള ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഉത്സവത്തിന്റെ ക്രമസമാധാന ചുമതല ജൂനിയറായിരുന്ന ഉദ്യോഗസ്ഥന് മാത്രമായിരുന്നുവെന്ന് കരുതാനാവില്ലെന്നും മുഖപ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. 

എഡിജിപിയടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൂര ദിവസങ്ങളില്‍ തൃശൂരിലുണ്ടായിരുന്നുവെന്ന സാക്ഷ്യപ്പെടുത്തലുണ്ടെന്നും സിപിഐ ഉന്നയിക്കുന്നു. 'പൂരത്തലേന്ന് ക്രമസമാധാന സുരക്ഷാ വിഷയങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എഡിജിപി, ഡിഐജി, കമ്മിഷണര്‍, എസിപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ക്രമസമാധാന ചുമതലയുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയിലും മുന്‍ മധ്യമേഖലാ ഐജി എന്ന നിലയിലുമുള്ള അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിലും യോഗനടപടികള്‍ നിയന്ത്രിക്കുന്നതിലും നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും അജിത്കുമാര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നതായാണ് മനസിലാക്കുന്നത്. 

പൂരം അലങ്കോലപ്പെട്ട സമയത്ത് എഡിജിപി നഗരത്തില്‍ തന്നെയുള്ള പൊലീസ് അക്കാദമയില്‍ തന്നെയുണ്ടായിരുന്നെങ്കിലും ഗുരുതരമായ സംഭവവികാസങ്ങളില്‍ ഇടപെട്ടിരുന്നില്ലെന്ന വസ്തുത ദുരൂഹമാണ്,' മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. പൂരം അലങ്കോലപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്താന്‍ ശ്രമിച്ച റവന്യൂമന്ത്രിയടക്കം ജനപ്രതിനിധികളുടെ യാത്ര തടസപ്പെട്ടപ്പോഴും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും സംഘ്പരിവാര്‍ നേതാക്കളും സേവാഭാരതിയുടെ ആംബുലന്‍സിലും മറ്റുമായി രംഗത്തെത്തി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നത് സംഭവം ആസൂത്രിത ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നു. റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ വസ്തുതകള്‍ക്ക് വ്യക്തതയും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സൂചിപ്പിച്ചാണ് ജനയുഗം മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. 

സിപിഐ സ്ഥാനാർഥികൾ എല്ലാം തോറ്റത് ഓരോന്നും എടുത്തു വിശദമായി പഠിക്കു. അപ്പോൾ കാരണ ഭൂതം പൊങ്ങിവരുന്നത് കാണാം എന്ന് ആരെങ്കിലും പരിഹസിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?. തൃശൂർ പോലെ പ്രധാനപ്പെട്ട ലോക് സഭാ മണ്ഡലം തന്നെയാണ് സി.പി.ഐയ്ക്ക് തിരുവനന്തപുരവും അവിടെ സി.പി.ഐ യുടെ സമുന്നത നേതാവ് പി.കെ.വിയെപ്പോലുള്ളവർ വിജയിച്ചിട്ടുണ്ടെന്നത് മറക്കരുത്. 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ രണ്ടാം സ്ഥാനത്ത് ആയിരുന്നു സി.പി.ഐ ഉണ്ടായിരുന്നത്. ഇക്കുറിയും അവർക്ക് അവിടെ രണ്ടാം സ്ഥാനം നിലനിർത്താനായി മൂന്നാം സ്ഥാനത്ത് പോയത് 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒന്നാമത് നിന്ന കോൺഗ്രസ് ആണെന്ന് ഓർക്കണം. 

എന്നാൽ തിരുവനന്തപുരത്ത് തുടർച്ചയായി സി.പി.ഐ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത് പോകുന്നതിൻ്റെ കാരണമെന്താണെന്നാണ് ആദ്യം ചർച്ച ചെയ്യേണ്ടത്. ഇവിടെ നിന്നും ഒരിക്കൽ ലോക് സഭയിലേയ്ക്ക് എത്തിയ പന്ന്യൻ രവീന്ദ്രൻ തന്നെയാണ് ഇക്കുറി അവിടെ മൂന്നാം സ്ഥാനത്ത് എത്തിയത് എന്നതാണ് സത്യം. പന്ന്യൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ സീറ്റ് കാശ് വാങ്ങി വിറ്റു എന്നോരു ആരോപണം ഉയർന്നിരുന്നു. അതിനു ശേഷമാണ് സി.പി.ഐ യുടെ ഗ്രാഫ് ഒരോ ദിവസവും താഴേയ്ക്ക് പോകാൻ തുടങ്ങിയത്. ഇനി തൃശൂരിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചുവെന്ന് വിശ്വാസമുണ്ടെങ്കിൽ സി.പി.ഐയ്ക്ക് അല്പം എങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ ഇനിയും സി.പി.എമ്മിൻ്റെ  അടിമ ആയി അവിടെ കഴിയണോ എന്ന് തീരുമാനം എടുക്കുകയാണ് വേണ്ടത്. 

അതിന് നട്ടെല്ല് ഇല്ല എങ്കിൽ  ഇതൊക്കെ കാണുന്ന ജനങ്ങൾക്കിടയിൽ ഈ സി പി ഐക്ക് എന്ത് വിലയാണ് കിട്ടുക. ഇനി മറ്റൊന്ന്, വിമർശിക്കുന്ന സിപിഐക്കാർ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തുവെന്ന്  സ്വയം ചിന്തിക്കുക. നെല്ല് സംഭരിച്ചതിൻ്റെ ഓഡിറ്റിംഗ് 2017 മുതൽ  ആണ് മുടങ്ങിയത്. ആരായിരുന്നു വകുപ്പ് മന്ത്രി എന്ന് എല്ലാവർക്കും അറിയാം. കരുവന്നൂർ ബാങ്ക് കലങ്ങിയതിൽ സിപിഐ ക്ക് പരാതി ഇല്ല. അതിലാണ് നാട്ടുകാരുടെ കാശ് പോയത് എന്നും പൂരത്തിൽ പോയില്ല എന്നും സി.പി.ഐ ഓർത്താൽ നന്ന്. രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യ വ്യവസ്ഥിതിയിലെ മാടമ്പി മേധാവിത്വം ആദ്യം അവസാനിപ്പിക്കുക.  ജനങ്ങൾ ചിന്താശക്തി ഉള്ളവരാണ്.  ജനങ്ങളോടൊപ്പം സാമൂഹ്യ സേവന രംഗത്ത് ഉള്ളവരെ നാട്ടിൽ നന്മ ചെയ്യുന്നവരെ തിരഞ്ഞെടുക്കും.  

തൃശൂർ ജനത സുരേഷ് ഗോപിയെ വിശ്വസിക്കുന്നു എന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്ന് മനസ്സിലാക്കേണ്ടിയത്. അല്ലാതെ ഇത്രയും വലിയ സംഭവ വികാസങ്ങൾ നടന്നിട്ടൊന്നും അല്ല സി.പി.ഐ യും കോൺഗ്രസും അവിടെ തോറ്റത് എന്ന സത്യം ഇനിയെങ്കിലും മറയ്ക്കരുത്. എന്നാൽ തിരുവനന്തപുരത്ത് അതാണോ സംഭവിച്ചത്. പന്ന്യൻ മൂന്നാം സ്ഥാനത്ത് എത്തപ്പെട്ടതിൻ്റെ കാരണം അന്വേഷിച്ച് ഇറങ്ങിയാൽ ഇതിലും വലിയ സംഭവവികാസങ്ങൾ അവിടെ നടന്നെന്ന് കണ്ടെന്നിരിക്കും. 

എന്തായാലും ഒരു കാര്യം സത്യം. വളരെയധികം യാതനകൾ സഹിച്ച് കെട്ടിപടുത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനം ശോഷിക്കുന്നതിന്റെ കാരണക്കാർ ഒറ്റുകാർ അകത്തുള്ളത് കൊണ്ടാണ്.  ഇതൊന്നും യഥാർത്ഥ കമ്യൂണിസ്റ്റിനു സഹിക്കാനാവില്ല.  എന്തോ ഒരു കൊടുക്കൽ വാങ്ങൽ നടന്നിട്ടുണ്ട് എന്നുറപ്പാണ് എന്നാണ് വിമർശനം. അതുകൊണ്ടാണ് കേരളത്തിലെ ബിജെപി വല്ലാതെ ഈ പ്രശ്നത്തിൽ നേരിട്ടിറങ്ങി പ്രതിഷേധിക്കാത്തതെന്നും പറയുന്നു. ഒറ്റ ചോദ്യം സി.പി.ഐയോട്, നിങ്ങൾ വലിയ ആദർശ ധീരൻമാരാണല്ലോ, എങ്കിൽ സിപിഐ എന്തിനാണ് ഇടതുമുന്നണിയിൽ കടിച്ചു തൂങ്ങി കിടക്കുന്നത്. മന്ത്രിപ്പണി ഭരണത്തിൽ ഉണ്ടല്ലേ?

#CPI #PannyanRavindran #KeralaPolitics #ElectionAnalysis #Thiruvananthapuram #PoliticalStrategy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia