UDF Win | പാലക്കാട് മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം; രാഹുൽ മാങ്കൂട്ടത്തിലിന് തകർപ്പൻ ജയം

 
 Rahul Mankoottil Historic Victory
 Rahul Mankoottil Historic Victory

Photo Credit: Facebook/ Shafi Parambil

● 57912 വോട്ടുകളാണ് രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ചത്.  
● 2016ൽ ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷമായ 17,483 വോട്ടിനെ മറികടക്കുന്നതാണ് ഈ വിജയം. 
● ആറാം റൗണ്ട് മുതൽ രാഹുൽ മാങ്കൂട്ടത്തിൽ ശക്തമായി കളം നിറഞ്ഞു. 


പാലക്കാട്: (KVARTHA) ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 18,669 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തകർപ്പൻ വിജയമാണ് അദ്ദേഹം നേടിയത്. 57912 വോട്ടുകളാണ് രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ചത്. ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ 39,243 വോട്ടുമായി രണ്ടാമതെത്തിയപ്പോൾ പി സരിൻ 37046 വോട്ടുമായി മൂന്നാം സ്ഥാനത്തായി.

2016ൽ ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷമായ 17,483 വോട്ടിനെ മറികടക്കുന്നതാണ് ഈ വിജയം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിട്ട് നിന്നെങ്കിലും പിന്നീട് രാഹുലിന്റെ കുതിപ്പാണ് കണ്ടത്. ആറാം റൗണ്ട് മുതൽ രാഹുൽ മാങ്കൂട്ടത്തിൽ ശക്തമായി കളം നിറഞ്ഞു. പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് രാഹുൽ നിയമസഭയിലേക്ക് പോകുന്നത്.

Rahul Mankoottil Historic Victory

അതിശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ ബിജെപിയുടെ വോട്ടിൽ വലിയ കുറവുണ്ടായിട്ടുണ്ട്. രാഷ്ട്രീയ വിവാദങ്ങൾ, പാളയത്തിലെ പട തുടങ്ങിയവയെല്ലാം മറികടന്നാണ് പത്തനംതിട്ടയിൽ നിന്നെത്തിയ രാഹുലിന്റെ വിജയം.

 #RahulMankoottil, #PalakkadElection, #UDFVictory, #BJP, #KeralaPolitics, #ElectionResults

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia