Judgment | മല്ലപ്പളളി പ്രസംഗം: സജി ചെറിയാന് തിരിച്ചടി, ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ഹൈകോടതി


-
മല്ലപ്പളളി പ്രസംഗത്തിൽ സജി ചെറിയാന് തിരിച്ചടി.
-
ഹൈകോടതി പൊലീസ് അന്വേഷണം തള്ളി.
-
ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു.
കൊച്ചി: (KVARTHA) മല്ലപ്പളളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ അപമാനിച്ചുവെന്നാരോപണത്തെ തുടര്‍ന്ന് മന്ത്രി സജി ചെറിയാനെതിരെ (Saji Cherian) ഹൈകോടതിയില്‍ നടന്ന കേസില്‍ വലിയ തിരിച്ചടിയാണ് സര്‍ക്കാരിന്. പൊലീസ് നടത്തിയ അന്വേഷണം പൂര്‍ണമല്ലെന്ന് കണ്ടെത്തിയ കോടതി, ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു.

പൊലീസ് അന്വേഷണത്തില്‍ നിരവധി പാളിച്ചകള്‍ ഉണ്ടായെന്നാണ് കോടതിയുടെ നിരീക്ഷണം. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. പ്രത്യേകിച്ചും, 'കുന്തം', 'കൂടചക്രം' എന്നീ വാക്കുകള്‍ പ്രസംഗത്തില്‍ ഉപയോഗിച്ചത് എന്ത് അര്‍ത്ഥത്തിലാണെന്ന് വ്യക്തമാക്കാന്‍ അന്വേഷണം നടത്തണം.
സാക്ഷികളായ മാധ്യമ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താത്തതും കോടതി കുറ്റപ്പെടുത്തി. അന്വേഷണം ധൃതിപിടിച്ച് പൂര്‍ത്തിയാക്കിയെന്നും കോടതി നിരീക്ഷിച്ചു. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. പ്രസംഗം കേട്ടവരുടെ മനസ്സില്‍ ഭരണഘടനക്കെതിരെ അവമതിപ്പ് ഉണ്ടാക്കിയോ എന്നും അറിയേണ്ടതാണ്. സാക്ഷികളായ മാധ്യമ പ്രവര്‍ത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണെന്ന് കോടതി വിമര്‍ശിച്ചു.
#SajiCherian #MallappallySpeech #KeralaPolitics #HighCourt #CrimeBranch #Investigation