Controversy | മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശം: വെള്ളാപ്പള്ളി നടേശനെതിരെ വിവിധ സ്റ്റേഷനുകളിലായി ലഭിച്ചത് പത്തിലേറെ പരാതികൾ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി പോലീസ്

 
Police Seek Legal Advice on Complaints Against Vellappally Natesan
Police Seek Legal Advice on Complaints Against Vellappally Natesan

Photo Credit: Facebook/ Vellappally Natesan

● മുസ്ലിം ലീഗിൻ്റെ മതേതര കാപട്യവും സ്ഥാപിത താൽപ്പര്യവും തുറന്നുകാട്ടിയതിനാണ് തന്നെ വർഗീയവാദിയാക്കുന്നത് എന്ന് വെള്ളാപ്പള്ളി.
● മലപ്പുറത്ത് ശ്രീനാരായണീയർക്ക് പഠിക്കാനും പഠിപ്പിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയില്ലെന്ന് വെള്ളാപ്പള്ളി.
● പാലക്കാട് കൊല്ലങ്കോട് മുതലമടയിൽ എസ്.എൻ.ഡി.പി പ്രവർത്തകർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചു.

തിരുവനന്തപുരം: (KVARTHA) മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷ പ്രസ്താവനയുടെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിവിധ സ്റ്റേഷനുകളിലായി ലഭിച്ച പത്തിലേറെ പരാതികളിൽ പൊലീസ് നിയമോപദേശം തേടി. വെള്ളാപ്പള്ളി നടേശൻ നിലമ്പൂരിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് കേസ് എടുത്താൽ കോടതിയിൽ നിലനിൽക്കുമോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ അഞ്ചാം തീയതി നടത്തിയ ശ്രീനാരായണ കൺവെൻഷനിൽ സംസാരിക്കവെയാണ് വെള്ളാപ്പള്ളി നടേശൻ വിവാദ പരാമർശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന് ചില ആളുകൾ കരുതുന്നുവെന്നും അവിടെ സ്വതന്ത്രമായി ശ്വാസമെടുക്കാനോ അഭിപ്രായങ്ങൾ പറയാനോ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. 

'നിങ്ങൾ ഒരു പ്രത്യേക രാജ്യത്തിനിടയിൽ ഭയന്നുജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായി അഭിപ്രായം പറയാൻപോലുമാകില്ല. സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിൻ്റെ ഗുണഫലങ്ങൾ ഈ പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ. പിന്നാക്ക വിഭാഗക്കാർക്ക് കോളേജോ ഹയർ സെക്കൻഡറി സ്‌കൂളോ ഉണ്ടോയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചിരുന്നു. 

വെള്ളാപ്പള്ളി നടേശൻ്റെ ഈ പ്രസ്താവനക്കെതിരെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്. നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും നേതാക്കളും അദ്ദേഹത്തിൻ്റെ പ്രസ്താവനയെ ശക്തമായി അപലപിക്കുകയും വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. മുസ്ലിം ലീഗിൻ്റെ മതേതര കാപട്യവും സ്ഥാപിത താൽപ്പര്യവും തുറന്നുകാട്ടിയതിനാണ് തന്നെ വർഗീയവാദിയും മുസ്ലിം വിരോധിയുമായി ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന ശ്രീനാരായണ ഗുരുദേവൻ്റെ തത്വം ഉയർത്തിപ്പിടിക്കുന്ന എസ്എൻഡിപി യോഗത്തിന് മതവിരോധം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാബറി മസ്ജിദ് തകർത്തപ്പോൾ ആദ്യം പ്രതികരിച്ച പ്രസ്ഥാനമാണ് എസ്എൻഡിപി യോഗം. ശബരിമല നിലയ്ക്കലിൽ പള്ളി പണിയാനും യോഗം സഹായിച്ചിട്ടുണ്ട്. എന്നാൽ എസ്എൻഡിപി യോഗത്തെ കൂടെ നിർത്തി ലീഗ് ചതിക്കുകയാണ് ചെയ്തത്. സംവരണ സമുദായ മുന്നണിയായി യോഗം ലീഗിനൊപ്പം ചേർന്ന് പ്രവർത്തിച്ചപ്പോൾ യുഡിഎഫ് സർക്കാരിനെ ഉപയോഗിച്ച് അവർ നേട്ടങ്ങൾ കൊയ്തു. എന്നാൽ അന്ന് യോഗത്തിന് ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം പോലും അനുവദിച്ചില്ല. ഇത് തിരിച്ചറിഞ്ഞതോടെയാണ് തന്നെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാൻ തുടങ്ങിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

മലപ്പുറത്ത് മുസ്ലിം ജനസംഖ്യ 56 ശതമാനം മാത്രമാണ്. എന്നിട്ടും ഭരണാധികാരം ഉപയോഗിച്ച് ലീഗ് സാമൂഹ്യനീതി അട്ടിമറിക്കുകയാണ്. മലപ്പുറത്ത് ശ്രീനാരായണീയർക്ക് പഠിക്കാനും പഠിപ്പിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയില്ല. കോൺഗ്രസ് പാർട്ടി ലീഗിൻ്റെ തടവറയിലാണ്. ലീഗ് ഇല്ലെങ്കിൽ കോൺഗ്രസിന് ഒരിടത്തും വിജയിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അവർ ലീഗിന് കീഴ്പ്പെടുന്നതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

ഇതിനിടെ, പാലക്കാട് കൊല്ലങ്കോട് മുതലമടയിൽ എസ്.എൻ.ഡി.പി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചതും ചർച്ചയായിട്ടുണ്ട്.

ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.

Police seek legal advice on multiple complaints against Vellappally Natesan for his controversial remarks about Malappuram. Natesan claims he exposed Muslim League's hypocrisy and vested interests.

#VellappallyNatesan, #Malappuram, #HateSpeech, #KeralaNews, #MuslimLeague

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia