സെൻട്രൽ ജയിൽ സിപിഎം തടവുകാരുടെ പിടിയിലെന്ന് സണ്ണി ജോസഫ്

 
KPCC President Sunny Joseph addressing a press conference about Govindachami's jail escape.
KPCC President Sunny Joseph addressing a press conference about Govindachami's jail escape.

Photo: Special Arrangement

● ഗോവിന്ദച്ചാമി ജയിൽ ചാടിയത് ജയിൽ വകുപ്പിൻ്റെ വീഴ്ചയാണ്.
● സിപിഎം തടവുകാരുടെ നിയന്ത്രണത്തിലാണ് ജയിൽ ഉദ്യോഗസ്ഥർ.
● ജയിൽ ചാട്ടങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിൽ പതിവാകുന്നുണ്ട്.
● ജയിൽ ഡിജിപി സംഭവത്തിൽ മറുപടി പറയണം.

കണ്ണൂർ: (KVARTHA) ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ, കുറ്റക്കാരായ ജയിൽ ജീവനക്കാർക്കെതിരെ ജയിൽ വകുപ്പ് കർശന നടപടിയെടുക്കണമെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. കണ്ണൂർ ഡി.സി.സി ഓഫിസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

‘കണ്ണൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർ സി.പി.എമ്മുകാരായ തടവുപുള്ളികളുടെ തടവറയിലായിരിക്കുകയാണ്. ഇത്തരം ജയിൽ ചാട്ടങ്ങളും നിയമലംഘനങ്ങളും ഇവിടെ പതിവാകുന്നു,’ സണ്ണി ജോസഫ് ആരോപിച്ചു. ഈ നടപടികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ജയിൽ വകുപ്പിന്റെ സമ്പൂർണ്ണ പരാജയമാണ് കാണിക്കുന്നതെന്നും, ജയിൽ ഡി.ജി.പി ഇതിന് മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. 

നാട്ടുകാർ മുന്നിട്ടിറങ്ങിയതുകൊണ്ടാണ് ഗോവിന്ദച്ചാമിയെ പിടികൂടാൻ കഴിഞ്ഞതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.

 

Article Summary: KPCC President criticizes prison officials over Govindachami's escape.

#GovindachamiEscape #KannurJail #KPCC #KeralaPolitics #PrisonReform #SunnyJoseph

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia