K Surendran | പൊതുമരാമത്ത് മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴ വാങ്ങിയിരിക്കുന്നത്, പിഎസ്‌സി തട്ടിപ്പിനും സര്‍കാര്‍ പിന്തുണയെന്ന് കെ സുരേന്ദ്രന്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) പിഎസ്‌സി (PSC) തട്ടിപ്പിനും സര്‍ക്കാര്‍ (Kerala Government) പിന്തുണയെന്ന് ബിജെപി (BJP) സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ (K Surendran) . കോഴിക്കോട് പിഎസ്സി മെമ്പറെ നിയമിക്കാന്‍ ഡിവൈഎഫ്‌ഐ (DYFI) നേതാക്കള്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയെന്ന ആരോപണം (Allegations) അന്വേഷിക്കണമെന്നും ഇതിന് സര്‍ക്കാര്‍ പിന്തുണയുണ്ടെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ (Press Meet) കെ.സുരേന്ദ്രന്‍ പറഞ്ഞു.

പൊതുമരാമത്ത് മന്ത്രിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടന്നത്. ഇതില്‍ സമഗ്ര അന്വേഷണം വേണം. ഭരണഘടനാ സ്ഥാപനത്തിലേക്കുള്ള നിയമനത്തിലാണ് തട്ടിപ്പ് എന്നത് ഗൗരവതരമാണ്. സര്‍ക്കാരില്‍ ഏറ്റവും സ്വാധീനമുള്ള മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴവാങ്ങിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.
ഇന്ത്യയില്‍ പിഎസ്സിയുടെ പേരില്‍ ഏറ്റവും തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ പിഎസ്സി മെമ്പര്‍മാരുള്ളതും നമ്മുടെ സംസ്ഥാനത്താണ്. എന്നാല്‍ അതേസമയം അപ്രഖ്യാപിത നിയമന നിരോധനമാണ് ഇവിടെയുള്ളത്. കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത് ഭരണസിരാകേന്ദ്രത്തിന് നേരെയാണ്.
കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ തീവെട്ടിക്കൊള്ള നടക്കുകയാണ്. മാനാഞ്ചിറയിലെ കോണ്‍ട്രസ്റ്റ് ഏറ്റെടുക്കാതെ വലിയ ഹോട്ടല്‍ സമുച്ചയം ഉണ്ടാക്കാന്‍ നോക്കുകയാണ് സിപിഎം. സുപ്രീംകോടതിയും രാഷ്ട്രപതിയും ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ കോണ്‍ട്രസ്റ്റ് ഏറ്റെടുക്കുന്നില്ല. തൊഴിലാളികളെ വഞ്ചിക്കുന്ന ഇതേ ടീം തന്നെയാണ് പിഎസ്സി മെമ്പര്‍ നിയമന തട്ടിപ്പിനും പിന്നില്‍.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. നിര്‍മ്മാണത്തിലെ അപാകതയും കൈമാറ്റത്തിലെ തട്ടിപ്പും സര്‍ക്കാരിന്റെ ഒത്താശയോടെയാണ്. തുറമുഖ വകുപ്പ് കടപ്പുറത്ത് കണ്ണായ സ്ഥലത്ത് ഹോട്ടല്‍ പണിയാന്‍ സിപിഎം നേതാവിന്റെ ബന്ധുവിന് സ്ഥലം നല്‍കിയത് മറ്റൊരു ക്രമക്കേടാണ്. എല്ലാത്തിനും സര്‍ക്കാരിന്റെ പിന്തുണയുള്ളതു കൊണ്ട് മാഫിയകള്‍ തഴച്ച് വളരുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗം അഖിലേന്ത്യാ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ ഉദ്ഘാടനം ചെയ്യുമെന്ന് കെ.സുരേന്ദ്രന്‍ അറിയിച്ചു. വൈകുന്നേരം 6 മണിവരെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലാണ് നേതൃയോഗം നടക്കുക. ബിജെപിയുടെ പഞ്ചായത്ത്-ഏരിയ പ്രസിഡന്റുമാര്‍ മുതല്‍ സംസ്ഥാന ഭാരവാഹികള്‍ വരെ പങ്കെടുക്കുന്ന യോഗമാണിത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വിജയത്തോടനുബന്ധിച്ച് പാര്‍ട്ടിയെ ശക്തമാക്കാനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു.