History | ഗോപാലകൃഷ്ണ ഗോഖലേ വിടപറഞ്ഞിട്ട് 115 വർഷം; ദേശീയപ്രസ്ഥാനത്തിൻ്റെ ദീപം തെളിയിച്ച രാഷ്ട്രീയ ഗുരു

 
Remembering Gokhale: 115 Years Since the Passing of a Freedom Struggle Icon
Remembering Gokhale: 115 Years Since the Passing of a Freedom Struggle Icon

Photo Credit: Website/Indian National Congress

● മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരുവായിരുന്നു ഗോഖലെ.
● സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു.
● സർവന്റ്സ് ഓഫ് ഇൻഡ്യാ സൊസൈറ്റി സ്ഥാപകനാണ് 
● കോൺഗ്രസിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

(KVARTHA) ഇന്ത്യൻ സ്വാതന്ത്ര്യസമര മുന്നണി പോരാളിയും ആദ്യകാല നേതാക്കളിൽ ഒരാളുമായിരുന്നു ഗോപാലകൃഷ്ണ ഗോഖലെ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടും കോൺഗ്രസിലെ മിതവാദി നേതാവും  മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയുമായ ഗോഖലെ ഈ ലോകത്തോട് വിടവാങ്ങിയിട്ട് ഫെബ്രുവരി 19ന് 115 വർഷം തികയുകയാണ്

പഴയ ബോംബേ സംസ്ഥാനത്തിൽ രത്നഗിരി ജില്ലയിലുള്ള കോട്ലകിൽ 1866 മേയ് ഒമ്പതിനായിരുന്നു ജനനം. ജീവിതത്തോട് ഏറെ പൊരുതിയാണെങ്കിലും വിട്ടുവീഴ്ച ചെയ്യാനില്ലാത്ത മനക്കരുത്തുമായി  വിദ്യാഭ്യാസത്തിന് വേണ്ടി പൊരുതി അക്കാലഘട്ടത്തിൽ ബിരുദം കരസ്ഥമാക്കിയ അപൂർവ്വം ചില വ്യക്തികളിൽ ഒരാളായിരുന്നു ഗോഖലെ. സർവന്റ്സ് ഓഫ് ഇൻഡ്യാ സൊസൈറ്റി എന്ന സംഘടനയുടെ  സ്ഥാപകനാണ്. സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളും എന്നും ഗോഖലെയുടെ കർമ്മ  മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 

പ്രാർത്ഥന സമാജ സ്ഥാപകനായ റാനഡയെ 1887ൽ പരിചയപ്പെട്ടതും അദ്ദേഹത്തെ തന്റെ രാഷ്ട്രീയ ഗുരുവായി സ്വീകരിച്ചതും ഗോഖലയുടെ തുടർ പ്രവർത്തനങ്ങളെ ഒരുപാട് സ്വാധീനിച്ചു. 1889ൽ ഗോഖലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി. ദശകങ്ങളോളം അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി. ബ്രിട്ടന്റെ കോളനി വാഴ്ചക്കെതിരേ ഗോഖലെ അതിശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തി. അടുത്ത വർഷം ഗോഖലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജോയിന്റ് സെക്രട്ടറി പദവിയിലേറി. 

ഇതേ സമയം തന്നെ ബാലഗംഗാധര തിലകനും കോൺഗ്രസിന്റെ ജോയിന്റ് സെക്രട്ടറിയായി. ഇരുവരും തമ്മിൽ പലകാര്യങ്ങളിലും സാമ്യങ്ങളുണ്ടായിരുന്നു. ഇരുവരുടേയും വീക്ഷണകോണുകൾ മിതവാദം, തീവ്രവാദം എന്നിങ്ങനെ വ്യത്യസ്തങ്ങളായിരുന്നു. 1904 ൽ ബനാറസ് കോൺഗ്രസ് സമ്മേളനത്തിൽ കോൺഗ്രസിന്റെ പരമോന്നതപദവിയിലെത്തിയ അദ്ദേഹം 1905 ൽ പൂനെ കേന്ദ്രീകരിച്ച് സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി എന്ന സംഘടനയ്ക്കു രൂപംകൊടുത്തു. ഭാരതത്തിലെ വിദ്യാഭ്യാസരീതിയുടെ പരിഷ്കരണം ആയിരുന്നു ഈ സംഘടനയുടെ ഉദ്ദേശം. 

വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരം പുലർത്തുന്ന ഒരു യുവതലമുറക്കു മാത്രമേ ഭാരതത്തെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ പറ്റൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. 1899 ൽ ബോംബെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പ്രവിശ്യയെ പ്രതിനിധീകരിച്ച് കൗൺസിൽ ഓഫ് ഇന്ത്യയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഗോഖലേയുടെ അറിവും, പെരുമാറ്റവും എല്ലാം ഇദ്ദേഹത്തിന് കമ്പാനിയൻ ഓഫ് ഓർഡർ ഓഫ് ദ ഇന്ത്യൻ എംപയർ എന്ന അംഗീകാരവും ലഭിക്കുകയുണ്ടായി. 

1912 ൽ ഗാന്ധിയുടെ ക്ഷണപ്രകാരം ഗോഖലെ ദക്ഷിണാഫ്രിക്ക സന്ദർശിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഗാന്ധിക്ക് രാഷ്ട്രീയത്തിലേക്കുള്ള വഴികാട്ടിയായത് ഗോഖലെയാണ്. ഗോഖലയെ തന്റെ രാഷ്ട്രീയ ഗുരു എന്ന് ഗാന്ധിജി ആത്മകഥയിൽ രേഖപ്പെടുത്തിയിരുന്നു. ഗോഖലേയുടെ നല്ല ഗുണങ്ങൾ ഗാന്ധിജിയെ അദ്ദേഹത്തിന്റെ ആരാധകനാക്കി. 1912 ൽ അദ്ദേഹം ഗാന്ധിജിയുടെ ക്ഷണപ്രകാരം  ദക്ഷിണാഫ്രിക്ക സന്ദർശിച്ചു. 

പാകിസ്താന്റെ പിതാവ് എന്നറിയപ്പെടുന്ന മുഹമ്മദാലി ജിന്നയുടേയും മാർഗദർശിയായി ഗോഖലെ കണക്കാക്കപ്പെടുന്നു. ജിന്നയെ മുസ്ലിം ഗോഖലെ എന്നുവരെ വിളിച്ചിരുന്നു. പ്രവർത്തന മികവിന്റെ മുർദ്ധന്യത്തിൽ നിൽക്കെ 1915  ഫെബ്രുവരി 19 ന് തന്റെ 49-ാം വയസ്സിൽ ഗോപാലകൃഷ്ണ ഗോഖലെ അന്തരിച്ചു.

ഈ ലേഖനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Gopal Krishna Gokhale, a prominent leader of the Indian independence movement and Mahatma Gandhi's political guru, passed away 115 years ago. Gokhale was also the president of the Indian National Congress and a moderate leader who was active in social reform. He was the founder of the Servants of India Society.

#GopalKrishnaGokhale #IndianFreedomStruggle #MahatmaGandhi #IndianNationalCongress #ServantsOfIndiaSociety #IndianHistory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia