Fraud | 'പകുതി വിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ്': കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റ് അടക്കം 7 പേർക്കെതിരെ കണ്ണൂരിൽ കേസെടുത്തു

 
Lali Vincent and other accused in the scooter scam
Lali Vincent and other accused in the scooter scam

Photo: Arranged

● അനന്തു കൃഷ്ണൻ, കെ എൻ അനന്തകുമാർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്.
● വിമൺസ് വീൽ പദ്ധതിയുടെ മറവിലാണ് തട്ടിപ്പ് നടന്നത്.
● രണ്ടായിരത്തോളം സ്ത്രീകൾ പരാതിയുമായി രംഗത്ത്.

കണ്ണൂർ: (KVARTHA) സ്ത്രീകൾക്ക് ഇരുചക്രവാഹനം പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം നൽകി കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റ് ഉൾപ്പെടെ ഏഴ് പേർ കോടികൾ തട്ടിയതായി പരാതി. വിമൺസ് വീൽ പദ്ധതിയുടെ മറവിലാണ് തട്ടിപ്പ് നടന്നത്. അനന്തു കൃഷ്ണൻ, കെ എൻ അനന്തകുമാർ, ഡോ. ബീന സെബാസ്റ്റ്യൻ, കെ.പി സുമ, ഇന്ദിര എന്നിവരാണ് മറ്റു പ്രതികൾ. അനന്തു കൃഷ്ണനാണ് ഒന്നാം പ്രതി. തട്ടിപ്പിനിരയായ 2000 ത്തോളം സ്ത്രീകൾ പരാതിയുമായി രംഗത്ത്.

കണ്ണൂർ: സ്ത്രീകള്‍ക്ക് ഇരുചക്രവാഹനം പകുതിവിലയ്ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് വിമൺസ് വീൽ പദ്ധതിയുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റിനെയും  പ്രതി ചേർത്തു. കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസിലാണ് കോൺഗ്രസിൻ്റെ വനിതാ നേതാവും പ്രതിയായിരിക്കുന്നത്. അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ കേസില്‍ ഏഴ് പ്രതികളുണ്ട്. ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്.

സീഡ്സ് ചീഫ് കോർഡിനേറ്റർ അനന്തു കൃഷ്ണൻ, കെ എൻ അനന്തകുമാർ, ഡോ. ബീന സെബാസ്റ്റ്യൻ, കെ.പി സുമ, ഇന്ദിര, ലാലി വിൻസെൻ്റ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ ചീഫ് കോർഡിനേറ്ററായ അനന്തു കൃഷ്ണൻ ഒന്നാം പ്രതിയും ലീഗൽ അഡ്വൈസറായ ലാലി വിൻസെൻ്റ് ഏഴാം പ്രതിയുമാണ്. കണ്ണൂരിൽ മാത്രം വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. 2000 സ്ത്രീകളാണ് കണ്ണൂരിൽ പരാതി നൽകിയത്. മയ്യിൽ, വളപട്ടണം, കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനുകളിലാണ് പരാതി കൂടുതൽ ലഭിച്ചത്.

പൊലീസ് പറയുന്നത് ഇങ്ങനെ: 'വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു കോടികളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്. എന്നാൽ വാഗ്ദാനം ചെയ്ത ഇരുചക്ര വാഹനങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് 60,000 രൂപ നൽകിയ ഉപഭോക്താക്കളായ സ്ത്രീകൾ പൊലീസിൽ പരാതിയുമായെത്തിയത്'.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Congress leader Lali Vincent, along with six others, is accused in a scam promising discounted scooters under the "Women's Wheel" scheme. Over 2,000 women fell victim, losing substantial sums.

#KannurNews, #LaliVincent, #ScooterScam, #Women'sWheelScheme, #KeralaNews, #FraudCase

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia