Absence | അഴിക്കോടന്‍ ദിനാചരണത്തിലും പങ്കെടുത്തില്ല; കണ്ണൂരില്‍ ചര്‍ച്ചയാകുന്നു ഇപി ജയരാജന്റെ അസാന്നിധ്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം പരിപാടികളില്‍ എത്തിയിട്ടില്ല.
● മുഖ്യമന്ത്രിയുമായി ഡെല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
● കേന്ദ്ര കമിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം.
കണ്ണൂര്‍: (KVARTHA) പാര്‍ടി പരിപാടിയില്‍ വീണ്ടും ശ്രദ്ധേയമായി ഇപി ജയരാജന്റെ (Ep Jayarajan) അസാന്നിധ്യം. സിപിഎം കേന്ദ്ര കമിറ്റിയംഗവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുതിര്‍ന്ന നേതാവ് അഴീക്കോടന്‍ രാഘവന്റെ ചരമ ദിനാചരണ (Azhikodan Raghavan's Memorial Ceremony) പരിപാടിയില്‍ പങ്കെടുത്തില്ല.

തിങ്കളാഴ്ച രാവിലെ എട്ടിന് പയ്യാമ്പലത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ഇപി ജയരാജനെത്തുമെന്നായിരുന്നു ജില്ലാ കമിറ്റി അറിയിച്ചത്. എന്നാല്‍ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ ദേഹ വിയോഗത്തെ തുടര്‍ന്ന് ഇപി ജയരാജന്‍ എറണാകുളത്തേക്ക് അന്തിമോപചാര ചടങ്ങുകള്‍ അര്‍പിക്കാന്‍ പോവുകയായിരുന്നു. എറണാകുളം ടൗണ്‍ ഹാളില്‍ നിന്നാണ് ഇപി ജയരാജന്‍ എംഎം ലോറന്‍സിന്റ ഭൗതിക ശരീരത്തില്‍ ആദരാജ്ഞലികള്‍ അര്‍പിച്ചത്.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം ഇപി പാര്‍ടി പരിപാടികളില്‍ എത്തിയിട്ടില്ല. സിപിഎം ദേശീയ ജനറല്‍ സെക്രടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് ഡെല്‍ഹിയിലെത്തി അനുശോചനം രേഖപ്പെടുത്തിയതൊഴിച്ചാല്‍ ഇപി കഴിഞ്ഞ 23 ദിവസമായി പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാര്‍ടി കമിറ്റികളില്‍ പങ്കെടുക്കാനോ തയ്യാറായിട്ടില്ല.
എന്നാല്‍ ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡെല്‍ഹിയില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ടിയോടോ മുഖ്യമന്ത്രിയുമായോ തനിക്ക് യാതൊരു അഭിപ്രായവ്യത്യാസമില്ലെന്ന് ഇപി ജയരാജന്‍ പുറത്തു പറയുമ്പോഴും അദ്ദേഹത്തിന്റെ അസാന്നിധ്യം പാര്‍ടി സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. വരുന്ന കേന്ദ്ര കമിറ്റി യോഗത്തിലും ഇപി ജയരാജന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
#EPJayarajan #CPM #KeralaPolitics #IndianPolitics #LeftFront #PinarayiVijayan