Campaign | ആത്മകഥ വിവാദം ചൂടുപിടിക്കുന്നതിനിടെ നിർണായക നീക്കവുമായി സിപിഎം; ഇ പി വ്യാഴാഴ്ച സരിന് വേണ്ടി പ്രചാരണത്തിനെത്തും 

 
EP Jayarajan to Campaign for P. Sarin Amidst Autobiography Controversy

Photo Credit: Facebook/ CPIM Kerala

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പാർടിയുടെ നിർദേശപ്രകാരമാണ് ഇ പി ജയരാജന്റെ പാലക്കാട് സന്ദർശനം.
● ആത്മകഥയിലെ വിമർശനങ്ങൾ ഇ പി ജയരാജൻ നിഷേധിച്ചു
● ഇ പി ജയരാജൻ ഡിജിപിക്ക് പരാതി നൽകി

പാലക്കാട്: (KVARTHA) ആത്മകഥാ വിവാദം ചൂടുപിടിച്ചിരിക്കുന്നതിനിടയിൽ നിർണായക നീക്കവുമായി സിപിഎം. കേന്ദ്രകമിറ്റി അംഗവും മുൻ എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ വ്യാഴാഴ്ച പാലക്കാട് പി സരിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. ഇ പിയുടേതെന്ന പേരിൽ പുറത്ത് വന്ന ആത്മകഥയിൽ  സരിനെ വിമർശിക്കുന്ന പരാമർശങ്ങളുണ്ടെന്നാണ് വിവരം.

Aster mims 04/11/2022

ഇതോടെയാണ് പാർടിയുടെ നിർദേശപ്രകാരം ഇ പി വരുന്നതെന്നത് ശ്രദ്ധേയമാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പാലക്കാട് മുനിസിപൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുയോഗത്തിലാണ് ഇ പി ജയരാജൻ സംസാരിക്കുക. സ്വതന്ത്രർ വയ്യാവേലികളാണെന്നും സരിന്റെ സ്ഥാനാർഥിത്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും എന്നും ഇ പി ജയരാജൻ എഴുതിയതായി റിപോർടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ആത്മകഥയിലെ ഭാഗങ്ങൾ തൻ്റേതല്ലെന്ന് ഇ പി ജയരാജൻ നേരത്തെ തന്നെ നിഷേധിച്ചു. താൻ ഇതുവരെ ആത്മകഥ എഴുതിത്തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് ഇത്തരം വ്യാജ വിവരങ്ങൾ പ്രചരിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പിന്നാലെ ഡിജിപിക്ക് പരാതിയും നൽകി.

#EPJayarajan #PSarin #CPM #KeralaPolitics #AutobiographyControversy #PalakkadByelection

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia