Comeback | അതൃപ്തിയുടെ മഞ്ഞുരുകി; സിപിഎം പ്രതിഷേധ മാര്‍ചിന് നേതൃത്വം നല്‍കി ഇപി ജയരാജന്‍

 
EP Jayarajan leading a political protest
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● എംവി ജയരാജന്‍, ടിവി സുമേഷ് തുടങ്ങിയ നേതാക്കളും പങ്കെടുത്തു. 
● കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയശേഷം പരിപാടികളില്‍ പങ്കെടുത്തിട്ടില്ല.

കണ്ണൂര്‍: (KVARTHA) പാര്‍ടിയോടുള്ള അത്യപ്തിയുടെ മഞ്ഞുരുക്കി കേന്ദ്ര കമിറ്റിയംഗം ഇപി ജയരാജന്‍ (EP Jayarajan) വീണ്ടും പ്രവര്‍ത്തന രംഗത്ത് സജീവമായി. കണ്ണൂരില്‍ സിപിഎം (CPM) പരിപാടിയില്‍ പങ്കെടുത്താണ് ഇപി വീണ്ടും സജീവമായത്. 

സര്‍കാരിനും പാര്‍ടിക്കുമെതിരായ കള്ളപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ചിലാണ് ഇപി പങ്കെടുത്തത്. എംവി ജയരാജന്‍, ടിവി സുമേഷ് എംഎല്‍എ തുടങ്ങിയ നേതാക്കളും മാര്‍ചില്‍ പങ്കെടുത്തു. 

Aster mims 04/11/2022

ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയശേഷം പാര്‍ടി ജില്ല കമ്മിറ്റിക്ഷണിച്ച പരിപാടികളില്‍ പോലും പങ്കെടുക്കാതെ ഇപി മാറിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പയ്യാമ്പലത്ത് നടന്ന അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിത്വ അനുസ്മരണ ദിനാചരണത്തിലും അതിന് മുന്‍പായി നടന്ന ചടയന്‍ ചരമ ദിനാചരണത്തിലും ഇപി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. നേരത്തെ ഈരണ്ട് പരിപാടികളിലും ഇപി ജയരാജന്‍ പങ്കെടുക്കുമെന്ന് ജില്ലാ കമിറ്റി വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നുവെങ്കിലും ഇപി ജയരാജന്‍ വിട്ടു നില്‍ക്കുകയായിരുന്നു.

#EPJayarajan #CPM #KeralaPolitics #Protest #India #LDF

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia