Controversy | ആത്മകഥാ വിവാദം: വാര്‍ത്ത വന്നത് ആസൂത്രിതമെന്ന് ഇ പി ജയരാജന്‍; 'പാര്‍ട്ടിക്ക് അകത്തും തന്നെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം'
-
ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം
-
ഗൂഢാലോചന ആരോപണം
-
ഡി.സി. ബുക്‌സിനെതിരെ വിമർശനം
കണ്ണൂര്‍: (KVARTHA) ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം. കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു വരി പോലും പ്രസിദ്ധീകരണത്തിനായി ആര്‍ക്കും നല്‍കിയിട്ടില്ല. ആത്മകഥാ വിവാദത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്ക് അകത്തും പുറത്തും തന്നെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം. വ്യക്തമായ സൂചന കിട്ടിയാല്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരെന്ന് പുറത്തു പറയാമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. സാധാരണ പ്രസാദകര്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. എന്നാലിവിടെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രസാദന കരാര്‍ നല്‍കിയിരുന്നില്ല. എഴുതികൊണ്ടിരിക്കെ ഡി സി പ്രസാദനം പ്രഖ്യാപിച്ചു.
എഴുതികൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസി ബുക്സിന്റെ ഫേസ്ബുക്ക് പേജില്‍ വന്നു. താന്‍ അറിയാതെ എങ്ങനെയാണ് വന്നത്. ഇത് ബോധപൂര്‍വമായ നടപടിയാണ്. പിഡിഎഫ് രൂപത്തിലാണ് വാട്‌സാപ്പില്‍ കൊടുത്തത്. സാധാരണ ഗതിയില്‍ ഒരു പ്രസാദകര്‍ ചെയ്യാന്‍ പാടില്ലാത്തതാണിത്. വാട്സാപ്പിലൂടെ വന്നുകഴിഞ്ഞാല്‍ വില്‍പന കുറയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
#EPJayarajan, #autobiography, #controversy, #KeralaPolitics, #conspiracy