Restriction | ഷാഹി മസ്ജിദിലെ സര്‍വേ സുപ്രീം കോടതി തടഞ്ഞതിന് പിന്നാലെ സംഭാലിലേക്ക് ഡിസംബര്‍ 10 വരെ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ച് ജില്ലാ ഭരണകൂടം; നീക്കം എസ്പി പ്രതിനിധി സംഘം എത്താനിരിക്കെ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-
സംഭാലിൽ പുറത്തു നിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു.
-
മസ്ജിദ് സർവേയ്‌ക്കെതിരെ ഉണ്ടായ അക്രമത്തെ തുടർന്നാണ് നടപടി.
-
ഡിസംബർ 10 വരെ നിരോധനം തുടരും.
ലക്‌നൗ: (KVARTHA) ഡിസംബര്‍ 10 വരെ സംഭാല്‍ ജില്ലയിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ച് ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെന്‍സിയ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയില്‍ സമാധാനവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനായാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിച്ചു. ഈ കാലയളവില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ടവരുടെ അനുമതി തേടേണ്ടതായി വരും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളക്കടക്കം സംഭവ സ്ഥലത്തേക്ക് സന്ദര്‍ശനത്തിനെത്തുന്നതിനിടെയാണ് നീക്കം.
ഷാഹി ജുമാ മസ്ജിദ് സമുച്ചയത്തില്‍ സര്‍വേ നടന്നതിനെ തുടര്‍ന്ന് ഉണ്ടായ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടി (എസ്പി) യുടെ 15 അംഗ പ്രതിനിധി സംഘം സംഭാല്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് ജില്ലാ ഭരണകൂടം പുറത്തു നിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചതെന്നതും പ്രധാന്യമര്‍ഹിക്കുന്നു.
ഇക്കഴിഞ്ഞ 24നാണ് സംഭാലില്‍ ദാരുണ സംഭവങ്ങള്‍ നടന്നത്. ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് മസ്ജിദ് നിര്‍മിച്ചതെന്ന ആരോപണവുമായി അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനും സിവില്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സിവില്‍ കോടതിയുടെ ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ സര്‍വേക്കെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് വെടിയുതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
അതിനിടെ സംഭാല്‍ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തുന്നതടക്കം സിവില്‍ കോടതിയുടെ തുടര്‍ നടപടികള്‍ സുപ്രീംകോടതി വ്യാഴാഴ്ച സ്റ്റേ ചെയ്തു. മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. സംഭാലില്‍ സമാധാനവും സാഹോദര്യവും പുലരണമെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ജനുവരി എട്ട് വരെ ഒരു നടപടിയും സ്വീകരിക്കരുതെന്നും നിര്‍ദേശിച്ചു. സംഭാലിലെ അനിഷ്ട സംഭവങ്ങളില്‍ അന്വേഷണം നടത്താന്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.
#Sambhal #UttarPradesh #India #curfew #restrictions #communalclashes #SupremeCourt
