Criticism | വോട്ട് കണക്ക് പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശതമാനം പ്രസിദ്ധീകരിക്കുന്നതെന്തിന്?


● വോട്ടിംഗ് കണക്കുകളിൽ വ്യക്തതയില്ലെന്ന് വിമർശനം.
● മാധവ് ദേശ്പാണ്ഡെ നിയമലംഘനത്തെ ചൂണ്ടിക്കാട്ടി.
● കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചു.
അർണവ് അനിത
(KVARTHA) കഴിഞ്ഞ കുറേ കാലമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പല പ്രവര്‍ത്തനങ്ങളും സംശയാസ്പദമാണെന്നാണ് പ്രതിപക്ഷ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടും നടപടിയെടുക്കാതെ മൗനംപാലിക്കുന്നത് ഇതിന് ഉദാഹരണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഓരോ മണ്ഡലത്തിലും ആകെ പോള്‍ ചെയ്യുന്ന മൊത്തം വോട്ടുകളുടെ കണക്കുകള്‍ പുറത്തുവിടണമെന്നാണ് നിയമം, ശതമാനക്കണക്ക് പുറത്തുവിടണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ആ നിലയ്ക്ക് കമ്മിഷന്‍ ഈ നിലപാട് തുടരുന്നത് ഡാറ്റാ സയന്‍സിന്റെ അടിസ്ഥാന നിയമലംഘനമാണെന്ന് ഇവിഎം സാങ്കേതിക വിദഗ്ധനായ മാധവ് ദേശ്പാണ്ഡെ ആരോപിക്കുന്നു.
വോട്ടുകളുടെ എണ്ണവും ശതമാനവും പ്രസിദ്ധീകരിക്കാതിരിക്കാന്‍ കമ്മിഷന് അധികാരം നല്‍കുന്ന യാതൊരു നിര്‍ദ്ദേശവും തെരഞ്ഞെടുപ്പ് കമ്മിഷനില്ലെന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. പോളിംഗ് ഓഫീസര്‍ വോട്ടിംഗ് ശതമാനം കണക്കാക്കുന്നതിനെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറിനെ (എസ്ഒപി) കുറിച്ചോ അതില്‍ പറയുന്നില്ല. വെബ് പേജിലെ വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പ് വോട്ടര്‍മാരുടെ പോളിംഗ് ശതമാനം ഏകദേശം പ്രദര്‍ശിപ്പിക്കുന്നതിനുള്ള മൊബൈല്‍ ആപ്പാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍ ഇതില്‍ ഉള്ളതില്‍ നിന്ന് വ്യത്യസ്തമായ ശതമാനക്കണക്കാണ് വാര്‍ത്താമാധ്യമങ്ങളും മറ്റും പ്രാഥമിക കണക്കായി കാണിക്കുന്നതും പ്രചരിപ്പിക്കുന്നതും.
ഡാറ്റ ഉറവിടത്തില്‍ ശേഖരിക്കുക എന്നതാണ് പ്രാഥമിക നിയമം. വോട്ടെടുപ്പ് ദിവസം രേഖപ്പെടുത്തുന്ന വോട്ടുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും പ്രധാന ഡാറ്റ. വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലാണ് (ഇവിഎം).മെഷീനില്‍ കാണിക്കുന്ന വോട്ടുകളുടെ എണ്ണം പുറത്തുവിടാത്തത് ദുരൂഹമാണ്. ഇത് വോട്ട് തിരിമറി അടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മാധവ് ദേശ്പാണ്ഡെ അവകാശപ്പെടുന്നു.
ശതമാനക്കണക്കുകള്‍ എപ്പോഴും ഏകദേശമായിരിക്കും, അതിനാല്‍ ഗണ്യമായ വോട്ട് ചോര്‍ച്ചയിലേക്ക് നയിച്ചേക്കാം. ഉദാഹരണത്തിന് 10 ബൂത്തുകളുള്ള ഒരു പോളിംഗ് സ്‌റ്റേഷനില്‍ 10,000 വോട്ടുണ്ടെന്ന് കരുതുക. ഓരോ ബൂത്തിലും ആയിരം വോട്ടര്‍മാര്‍ കാണും. ഈ ബൂത്തുകളില്‍ ഓരോന്നിലും 643 വോട്ടുകള്‍ രേഖപ്പെടുത്തിയാല്‍ 64.3 ശതമാനമാകും വോട്ടിംഗ്. അതിന് പകരം പെട്ടെന്ന് കണക്ക് കൂട്ടുന്നതിന് 64 ശതമാനമെന്ന് റിപ്പോര്‍ട്ട് ചെയ്‌താൽ ഓരോ ബൂത്തിലും മൂന്ന് വോട്ടുകളുടെ കുറവുണ്ടാകും. ഇത് ഒരു ദശലക്ഷത്തിലാകുമ്പോള്‍ ആയിരക്കണക്കിന് വോട്ടുകളുടെ വ്യത്യാസം സംഭവിക്കും. ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്.
2024 ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്കായി കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്‍ ഒരു കൈപ്പുസ്തകം പുറത്തിറക്കിയിരുന്നു. അതിന്റെ 37ാം പേജില്‍ നാലാം ഇനമായി നിരീക്ഷകരുടെ കടമകളെ കുറിച്ച് പറയുന്നുണ്ട്. ഇവിഎമ്മില്‍ മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും വോട്ടര്‍മാരുടെ രജിസ്റ്ററില്‍ (ഫോം 17 എ) ഉള്ള വോട്ടുകളുടെ എണ്ണവും പരിശോധിക്കുകയും സന്ദര്‍ശന ഷീറ്റില്‍ ഒപ്പിടുകയും സമയം രേഖപ്പെടുത്തുകയും വേണമെന്നും പറയുന്നു. എന്നാല്‍ വോട്ടെടുപ്പ് ദിവസം നിരീക്ഷകര്‍ ഏത് സമയത്ത് ബൂത്തിലെത്തണമെന്നോ, എത്രതവണ സന്ദര്‍ശിക്കണമെന്നോ പറയുന്നില്ല. അതിനാല്‍ പോള്‍ ചെയ്യുന്ന വോട്ടുകള്‍ എത്രയാണെന്ന് എല്ലായ്‌പ്പോഴും ഇവിഎമ്മില്‍ ലഭ്യമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
കണക്കുകളും ശതമാനവും സംബന്ധിച്ച് കൃത്യമായ ഉത്തരം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറല്ല എന്നാണ് വിമർശനം. അതിനാല്‍ വളരെ ലളിതമായ വഴി വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കുകയാണ്. അതിനാല്‍ മാധവ്‌ദേശ് പാണ്ഡെ അപേക്ഷനല്‍കി. താഴെ പറയുന്ന ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ഒരു വര്‍ഷം പിന്നിട്ടിട്ടും മറുപടി ലഭിച്ചിട്ടില്ലെന്ന് മാധവ് ദേശ്പാണ്ഡെ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡാറ്റ, ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷനുമായി ബന്ധപ്പെടുത്തണമെന്നും ഇത് ജനാധിപത്യപരമായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണെന്നും വിദഗ്ധര്‍ പറയുന്നു. ഡാറ്റായുടെ ഉടമസ്ഥാവകാശം പൗരന്മാരുടേതാണ്, തെരഞ്ഞെടുപ്പ് കമ്മിഷന്റേതല്ല, അവര്‍ വെറും സംരക്ഷകര്‍ മാത്രമാണ്. അതുകൊണ്ട് ഡാറ്റ സംസ്‌കരിക്കും മുമ്പ് പൊതുജനങ്ങള്‍ക്ക് കൈമാറാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബാധ്യസ്ഥരാണ്.
● എല്ലാ ബൂത്തിലും എല്ലാ സമയത്തും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം ലഭ്യമാണോ?
● ഓരോ രണ്ട് മണിക്കൂറിലും വോട്ടെണ്ണല്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തരുതെന്ന് കമ്മിഷന്് ഒരു പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശമോ നിര്‍ദ്ദേശമോ ഉണ്ടോ?
● ഓരോ രണ്ട് മണിക്കൂറിലും വോട്ടെണ്ണല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കരുതെന്ന് ് ഒരു പ്രത്യേക മാര്‍ഗരേഖയോ നിര്‍ദ്ദേശമോ ഉണ്ടോ?
● സെര്‍വറുമായി ബന്ധിപ്പിക്കുന്നതില്‍ ENCORE പരാജയപ്പെടുമ്പോള്‍ പോളിംഗ് ഓഫീസര്‍മാര്‍ക്ക് രേഖപ്പെടുത്തിയ വോട്ടുകളുടെ ശതമാനം നല്‍കാനാകുമോ?
● പോളിംഗ് ദിവസം ഓരോ രണ്ട് മണിക്കൂറിലും നിശ്ചിത സമയത്ത് ലഭിച്ച വോട്ടുകളുടെ ശതമാനം രേഖപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍, ശതമാനം സെര്‍വറിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിന് എന്തെങ്കിലും ഇതര നടപടിക്രമമുണ്ടോ (രാവിലെ 9, 11, ഉച്ചയ്ക്ക് 1 മണിക്ക് ഉച്ചയ്ക്ക് ശേഷം മൂന്ന്, അഞ്ച്, ഏഴ് മണിക്ക് ശതമാനം അപ്ലോഡ് ചെയ്യാന്‍ കമ്മിഷന് മാര്‍ഗ്ഗനിര്‍ദ്ദേശം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു.
● ഓരോ രണ്ട് മണിക്കൂറിലും പോളിംഗ് ഡാറ്റ നല്‍കാത്ത പോളിംഗ് ബൂത്തുകളെ വെബ് സെര്‍വറിലുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ സോഫ്റ്റ്വെയര്‍ ഹൈലൈറ്റ് ചെയ്യുമോ?
● വോട്ട് ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പോളിംഗ് ബൂത്തുകളെ പട്ടികപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ വെബ് സെര്‍വറിലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സോഫ്റ്റ്വെയര്‍ സൃഷ്ടിക്കുന്നുണ്ടോ?
● പോളിംഗ് ദിവസം മുഴുവന്‍ ഡാറ്റ അപ്ഡേറ്റ് പ്രോസസ്സ് അവലോകനം ചെയ്യുന്ന ഒരു അവലോകന സമിതി കമ്മിഷന് ഉണ്ടോ?
● തിരഞ്ഞെടുപ്പ് കമ്മീഷണന്‍ വെബ്സൈറ്റ് വഴി ഡാറ്റ അപ്ലോഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനുള്ള കാരണം പൊതുജനങ്ങളെ ഉടന്‍ അറിയിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവാദിത്തമാണോ?
#ElectionCommission, #Transparency, #VoterTurnout, #PollingData, #EVMIssues, #Democracy