സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി; ഓഡിയോ ക്ലിപ്പ് പുറത്ത്


● ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
● നേതാക്കൾ സ്വന്തം കാര്യം നോക്കാൻ മിടുക്കരാണെന്ന് ആരോപിക്കുന്നു.
● എം കെ കണ്ണന് കോടികളുടെ സ്വത്തുണ്ടെന്നും രാഷ്ട്രീയം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
● വർഗീസ് കണ്ടൻകുളത്തി, അനൂപ് കാട, എസി മൊയ്തീൻ തുടങ്ങിയ നേതാക്കളുടെ പേരും പരാമർശിക്കുന്നുണ്ട്.
തൃശൂർ: (KVARTHA) സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. സിപിഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമ്പത്തികമായി ലെവല്‍ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.
പാർട്ടി നേതാക്കൾ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് ശബ്ദ സന്ദേശത്തില്‍ പറയുന്നു. 'എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് എം കെ കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും' ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്.

സിപിഎമ്മിന് കുരുക്കായി ശബ്ദ സന്ദേശം
'വലിയ വലിയ ഡീലേഴ്‌സാണ് അവര്‍. വര്‍ഗീസ് കണ്ടന്‍കുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്'. അനൂപ് കാട, എസി മൊയ്തീന്‍ എന്നിവരൊക്കെ വലിയ ഡീലിംഗ് നടത്തുന്നവരാണെന്നും ശബ്ദ സന്ദേശത്തില്‍ ആരോപിക്കുന്നു. അപ്പര്‍ ക്ലാസിന്റെ ഇടയില്‍ ഡീലിംഗ് നടത്തുന്ന ആളാണ് സി മൊയ്തീന്‍ എന്നും ശരത് പ്രസാദ് സംഭാഷണത്തില്‍ പറയുന്നുണ്ട്.
കൂടാതെ പാർട്ടിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഓഡിയോ ക്ലിപ്പിൽ പരാമർശിക്കുന്നുണ്ട്. ഏരിയ സെക്രട്ടറിക്ക് പരമാവധി 10,000 രൂപയാണ് പിരിവ് നടത്തിയാല്‍ മാസം കിട്ടുന്നത്. ജില്ലാ ഭാരവാഹി ആയാല്‍ അത് ഇരുപത്തി അയ്യായിരത്തിന് മുകളിലാവും. പാര്‍ട്ടി കമ്മിറ്റിയില്‍ വന്നാല്‍ അത് 75000 ഒരു ലക്ഷമാകും പിരിവെന്നും ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ടെലിഫോണ്‍ സംഭാഷണത്തിനിടെ പറയുന്നു.
'ഇന്‍ട്രസ്റ്റ് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുള്ള നമ്മുടെ ജീവിതം' എന്നും ശബ്ദ സന്ദേശത്തിലുണ്ട്. അതേസമയം, അഞ്ച് വര്‍ഷം മുമ്പുള്ള ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് ശരത് പ്രസാദ് മാധ്യമങ്ങളോട് വിശദീകരിച്ചു.
രാഷ്ട്രീയത്തിലെ സാമ്പത്തിക അഴിമതികളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Leaked audio clip of DYFI Thrissur secretary making allegations against CPM leaders.
#CPMKerala #DYFI #KeralaPolitics #PoliticalCorruption #LeakedAudio #SharathPrasad