SWISS-TOWER 24/07/2023

പ്രകീർത്തന വിവാദം കത്തിനിൽക്കെ രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചെന്ന് ആരോപിച്ച് ദിവ്യ എസ് അയ്യര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി

 
 Photos of IAS officer Divya S Iyer and Youth Congress Kannur District President Vijil Mohanan
 Photos of IAS officer Divya S Iyer and Youth Congress Kannur District President Vijil Mohanan

Photo Credit: Facebook/Vijil Mohanan, X/Dr.Divya S.Iyer

ADVERTISEMENT

● പ്രശംസിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് യൂത്ത് കോൺഗ്രസ്.
● ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി.
● കെ. മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നേരത്തെ വിമർശിച്ചിരുന്നു.
● സി.പി.എം നേതാക്കൾ ദിവ്യ എസ്. അയ്യരെ പിന്തുണച്ച് രംഗത്തെത്തി.
● 1968ലെ പെരുമാറ്റ ചട്ടത്തിലെ അഞ്ചാം വകുപ്പ് ലംഘിച്ചെന്ന് ആരോപണം.

നവോദിത്ത് ബാബു 

കണ്ണൂര്‍: (KVARTHA) സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട വിഴിഞ്ഞം തുറമുഖ എം.ഡിയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ്. അയ്യര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പരാതി നല്‍കി. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയത്.

Aster mims 04/11/2022

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെതിരെയാണ് പരാതി. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968-ലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം (5) രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണ് ദിവ്യ എസ്. അയ്യരുടെ നടപടിയെന്നും പരാതിയില്‍ പറയുന്നു.

നേരത്തെ കെ.കെ. രാഗേഷിനെ പുകഴ്ത്തിയതിന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ദിവ്യ എസ്. അയ്യരെ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പാദസേവ ചെയ്യുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ് ദിവ്യ എസ്. അയ്യരെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. എന്നാല്‍ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, ഡി.വൈ.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ. സനോജ് തുടങ്ങിയ സി.പി.എം നേതാക്കള്‍ ദിവ്യയെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ ദിവ്യ എസ്. അയ്യരുടെ കെ.കെ. രാഗേഷിനെ വാഴ്ത്തിയുള്ള സാമൂഹ്യ മാധ്യമ പോസ്റ്റ് കോണ്‍ഗ്രസ്-സി.പി.എം രാഷ്ട്രീയ പോരിലേക്ക് വഴി തുറന്നു.

കെ.കെ. രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യർക്കെതിരായ യൂത്ത് കോൺഗ്രസ് പരാതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് സന്ദർശിക്കുക.

Youth Congress files a complaint against IAS officer Divya S Iyer for praising newly appointed CPM district secretary K K Ragesh on social media, alleging violation of conduct rules regarding political neutrality.

#DivyaSIyer, #KKRagesh, #YouthCongress, #KeralaPolitics, #IASofficer, #Complaint

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia