Travel Denial | വി ശിവദാസന്‍ എംപിക്ക് വെനസ്വേലയില്‍ പോകാനുള്ള അനുമതി നിഷേധിച്ചു


● ബിജെപിയുടെ ജനാധിപത്യത്തോടുളള അവഗണന.
● വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
● നവംബര്‍ 4 മുതല്‍ 6 വരെയായിരുന്നു വേള്‍ഡ് പാര്‍ലമെന്ററി ഫോറം.
കണ്ണൂര്‍: (KVARTHA) വെനസ്വേലയില്‍ നടക്കുന്ന വേള്‍ഡ് പാര്‍ലമെന്ററി ഫോറത്തില്‍ പങ്കെടുക്കാന്‍ ഡോ. വി ശിവദാസന്‍ എംപിക്ക് അനുമതി നല്‍കാതെ കേന്ദ്രസര്‍കാര്‍. യോഗത്തിന് പോകാനുള്ള യാത്രാനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.
നവംബര്‍ നാല് മുതല്‍ ആറ് വരെയായിരുന്നു വേള്‍ഡ് പാര്‍ലമെന്ററി ഫോറം. ലോകത്ത് വര്‍ധിച്ചുവരുന്ന ഫാസിസത്തെക്കുറിച്ചുളള ഐക്യമായിരുന്നു ഫോറത്തിലെ പ്രധാന അജണ്ട. എഫ്‌സിആര്‍ എ ക്ലിയറന്‍സ് അടക്കം നിയമപരമായി എല്ലാ നടപടിയും സ്വീകരിച്ചിട്ടും പൊളിറ്റികല്‍ ക്ലിയറന്‍സ് നല്‍കാത്തത് ബിജെപിയുടെ ജനാധിപത്യത്തോടുളള അവഗണനയാണെന്ന് വി ശിവദാസന്‍ എംപി പറഞ്ഞു. യാത്രാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
വെനസ്വേലയിലേക്ക് ശനിയാഴ്ച പുറപ്പെടാനിരിക്കെയാണ് വിദേശ മന്ത്രാലയം അനുമതി നിഷേധിച്ചത്. ജനാധിപത്യ രാജ്യത്ത് ഇത്തരം തീരുമാനം പാടില്ലാത്തതാണെന്ന് ശിവദാസന്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. യാതൊരു കാരണവുമില്ലാതെയാണ് അനുമതി നിഷേധിച്ചതെന്നും എല്ലാവര്‍ക്കും വരാവുന്ന ഭീഷണിയാണിതെന്നും ശിവദാസന്‍ പറഞ്ഞു.
വെനസ്വേലയുടെ വൈസ് പ്രസിഡന്റാണ് തന്നെ ക്ഷണിച്ചതെന്നും ശിവദാസന്‍ പറഞ്ഞു. വിസയും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതാണെന്നും യാത്രാച്ചെലവ് സംഘാടകരാണ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
#VShivadasan #Venezuela #TravelDenial #WorldParliamentaryForum #IndianPolitics #Democracy