Concern | തലസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരുടെ കുതിപ്പില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസിനോട് ലഫ്. ഗവര്‍ണര്‍


● അടിയന്തര പരിഹാര നടപടികള്‍ ഉറപ്പാക്കണം.
● എല്‍ജി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
● ഒരു മാസത്തെതിരിച്ചറിയില്‍ പരിശോധനാ യജ്ഞം.
ന്യൂഡല്‍ഹി: (KVARTHA) തലസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരുടെ കുതിപ്പില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേന. ഡല്‍ഹിയില്‍ നിയമവിരുദ്ധമായെത്തിയ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 'വര്‍ധന' ഉണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് 'അതീവ ജാഗ്രത' പാലിക്കണമെന്ന നിര്‍ദേശം നല്‍കിയത്.
അടിയന്തര പരിഹാര നടപടികള്‍ ഉറപ്പാക്കാന്‍ എല്‍ജി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒരു മാസത്തെ പ്രത്യേക തിരിച്ചറിയില്‍ പരിശോധനാ യജ്ഞത്തിനാണ് നിര്‍ദേശം. ചീഫ് സെക്രട്ടറി, പൊലീസ് കമ്മിഷണര്‍, എംസിഡി കമ്മീഷണര്‍, എന്‍ഡിഎംസി ചെയര്‍മാന്‍ എന്നിവര്‍ക്ക് ലഫ്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യങ്ങള്‍ വിശദീകരിച്ച് കത്തെഴുതി.
വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ആധാര്‍, വോട്ടര്‍ ഐഡി തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ തയാറാക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ ലഫ്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. തിരിച്ചറിയല്‍ രേഖകള്‍ക്കായി അപേക്ഷിക്കുന്ന ആളുകളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് ഡിവിഷനല്‍ കമ്മീഷണര്‍ മുഖേന നിര്‍ദേശം നല്‍കണമെന്നും കത്തിലുണ്ട്.
'നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് കിട്ടിയാല്‍, നമ്മുടെ രാജ്യത്ത് വോട്ടുചെയ്യാനുള്ള അവകാശം എന്ന ഏറ്റവും ശക്തമായ ജനാധിപത്യ അവകാശം ലഭിക്കും. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് അത്തരം അവകാശങ്ങള്‍ നല്‍കുന്നത് ഒരു ഇന്ത്യന്‍ പൗരനും അംഗീകരിക്കാനാവില്ല. അത്തരം നീക്കങ്ങള്‍ ദേശീയ സുരക്ഷയ്ക്കു ഹാനികരമാകും' കത്തില്‍ പറയുന്നു.
#Delhi #illegalimmigration #India #security #lawenforcement #VKSaxena