Exit Polls | ഡൽഹിയിൽ താമര വിരിയും; എഎപിക്ക് തിരിച്ചടിയെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകൾ


● ബിജെപിക്ക് 35 മുതൽ 60 വരെ സീറ്റുകൾ പ്രവചിക്കുന്നു.
● എഎപിക്ക് 10 മുതൽ 37 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം.
● കോൺഗ്രസിന്റെ നില പരിതാപകരം
ന്യൂഡൽഹി: (KVARTHA) 27 വർഷത്തിന് ശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് സൂചിപ്പിച്ച് വിവിധ എക്സിറ്റ് പോളുകൾ. പീപ്പിൾസ് പൾസ് പ്രവചിക്കുന്നത് ബിജെപി 48.5% മുതൽ 52.5% വരെ വോട്ട് വിഹിതവുമായി മുന്നിലാണെന്നും എഎപി 36.5% മുതൽ 40.5% വരെ പിന്നിലാണെന്നുമാണ്. കോൺഗ്രസ് 6.5% മുതൽ 8.5% വരെ വോട്ട് വിഹിതം നേടുമെങ്കിലും സീറ്റുകൾ ലഭിക്കാനുള്ള സാധ്യത കുറവാണ്.
എബിപി മാട്രിക്സ് ബിജെപി 35 മുതൽ 40 സീറ്റുകൾ വരെയും എഎപി 32 മുതൽ 37 സീറ്റുകൾ വരെയും നേടുമെന്ന് പ്രവചിച്ചു. ചാണക്യ സ്ട്രാറ്റജീസ് പോൾ ബിജെപി 39-44 സീറ്റുകളും എഎപി 28-28 സീറ്റുകളും കോൺഗ്രസ് 2-3 സീറ്റുകൾ നേടുമെന്നുമാണ് പറയുന്നത്. പീപ്പിൾസ് പൾസ് ബിജെപി 51-60 സീറ്റുകളിലും, എഎപി 10-19 സീറ്റുകളിലും, കോൺഗ്രസ് 0-1 സീറ്റുകളിലും വിജയിക്കുമെന്ന് പ്രവചിച്ചു.
പി-മാർക്ക് എക്സിറ്റ് പോൾ പ്രകാരം ആം ആദ്മി പാർട്ടി (എഎപി) 21-31 സീറ്റുകൾ നേടിയേക്കാം. അതേസമയം ബിജെപിക്ക് 39-49 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് കണക്കാക്കുന്നു. കോൺഗ്രസിന് 0-1 സീറ്റ് ലഭിച്ചേക്കാം. പോൾ ഡയറിയുടെ എക്സിറ്റ് പോൾ പ്രകാരം, ആം ആദ്മി പാർട്ടി (എഎപി) 18-25 സീറ്റുകൾ നേടി പ്രതിപക്ഷത്തിരിക്കും. ബിജെപിക്ക് 42-50 സീറ്റുകൾ ലഭിച്ചേക്കാം, കോൺഗ്രസിന് 0-2 സീറ്റുകളാണ് ഏജൻസി നൽകുന്നത്.
ജെവിസി പോൾ ഇത്തവണ ബിജെപി 39-45 സീറ്റുകൾ നേടുമെന്നും, ആം ആദ്മി പാർട്ടി 22-31 സീറ്റുകളും കോൺഗ്രസ് 0-2 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു. പീപ്പിൾസ് ഇൻസൈറ്റ് ബിജെപിക്ക് 40-44 സീറ്റുകൾ നൽകുന്നു, എഎപി 25-29 സീറ്റുകളിലും, കോൺഗ്രസ് 0-1 സീറ്റുകളിലും ലീഡ് നേടുമെന്നാണ് അവരുടെ പ്രവചനം.
അതേസമയം ആം ആദ്മി പാർട്ടി 44-49 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് മൈൻഡ് ബ്രിങ്ക് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപിക്ക് 21-25 സീറ്റുകളും കോൺഗ്രസിന് 0-1 സീറ്റും നൽകുന്നു. വി-പ്രസിഡെയുടെ എക്സിറ്റ് പോൾ പ്രകാരം ആം ആദ്മി പാർട്ടി 46-52 സീറ്റുകൾ നേടിയേക്കാം. ബിജെപിക്ക് 18-23 സീറ്റുകൾ ലഭിക്കുമെന്ന് കണക്കുന്നു. കോൺഗ്രസിന് 0-1 സീറ്റ് ലഭിച്ചേക്കാം. ബിജെപി ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുമ്പോൾ, എഎപിക്ക് കാര്യമായ തിരിച്ചടിയാണ് ഭൂരിഭാഗം എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?
Exit polls predict a BJP victory in Delhi after 27 years, with a significant setback for AAP and minimal seats for Congress. BJP is projected to win 35-60 seats, AAP 10-37 seats, and Congress 0-3 seats.
#DelhiElections #ExitPolls #BJP #AAP #Congress