SWISS-TOWER 24/07/2023

Politics | അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം തോറ്റമ്പില്ല, കാരണമുണ്ട്! വെളിപ്പെടുത്തി ഒരു ഫേസ്‌ബുക് പോസ്റ്റ് 

 
Muhammadali Kinalur discussing CPM election prospects
Muhammadali Kinalur discussing CPM election prospects

Photo Credit: Facebook/ Muhammadali Kinalur

ADVERTISEMENT

● പൂരം കലക്കൽ എന്ന ആസൂത്രിത നീക്കത്തിലൂടെ തൃശൂരിൽ ബിജെപിക്ക് വിജയം സമ്മാനിച്ചു.
● സിപിഎമ്മുകാർക്ക് കോൺഗ്രസ്‌ ഒരു ഓപ്ഷൻ ആയിരുന്ന കാലം ഉണ്ടായിരുന്നു. 
● ഇപ്പോൾ അങ്ങനെ അല്ല. നേരെ ബിജെപിയിലേക്കാണ് ചായുക.

കോഴിക്കോട്: (KVARTHA) അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം തോറ്റമ്പും എന്ന പ്രവചനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ടെന്നും എന്നാൽ അങ്ങനെ കരുതുന്ന ഒരാളല്ല താനെന്നും എഴുത്തുകാരൻ മുഹമ്മദലി കിനാലൂർ. തൃശൂരിലേതിനു സമാനമായ ഓപറേഷനുകളിലൂടെ രണ്ട് പാർടികളും (സിപിഎമ്മും ബിജെപിയും) പരസ്പരം സഹായിച്ച് നേട്ടം കൊയ്യും എന്നാണ് എന്റെ വിലയിരുത്തൽ. അതിന്റെ ഇടനിലക്കാരൻ ആരാകുമെന്ന് പ്രത്യേകം പറയേണ്ടല്ലോയെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

Aster mims 04/11/2022

ആരോപണവിധേയർക്കെതിരെ നടപടി വേണ്ട, കുറ്റം തെളിഞ്ഞാൽ മാത്രം നടപടി എന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞത്. ഉമ്മൻ ചാണ്ടി മുതൽ കെ എം മാണി വരെയുള്ളവരുടെ രാജി ആവശ്യപ്പെടുകയും സമരം നടത്തുകയും ആരോപണവിധേയർക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നിയമസഭ തല്ലിപ്പൊളിക്കുകയും ചെയ്ത കാലങ്ങളിൽ സി പി എമ്മിനെ നയിച്ചത് ഇതേ നേതാവ് പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴാണ്. അപ്പോൾ കുറ്റം തെളിയുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ അദ്ദേഹം ഉൾപ്പെടുന്ന പ്രതിപക്ഷം കാട്ടിയിരുന്നെങ്കിൽ നിയമസഭയിലെ ആ കയ്യാങ്കളി ഒഴിവാക്കാമായിരുന്നുവെന്നും മുഹമ്മദലി കിനാലൂർ പറഞ്ഞു.

Politics

ആർ എസ് എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തി എന്ന് അജിത് കുമാർ സമ്മതിച്ചതാണ്. ആ സമ്മതിച്ച കാര്യത്തിൽ ഇനി എന്ത് തെളിവാണ് സി എമ്മിന് വേണ്ടത്. ആ ചർച്ചയിൽ ഒരു അപാകവും അപകടവും മുഖ്യമന്ത്രിക്ക് തോന്നുന്നില്ല. അതിന് ഒരർത്ഥമേയുള്ളൂ. അദ്ദേഹത്തിന്റെ അറിവോടെയും സമ്മതത്തോടെയും അല്ലാതെ അങ്ങനെ ഒരു കൂടിക്കാഴ്ചക്ക് എഡിജിപി ധൈര്യം കാണിക്കില്ല. 

സിപിഎം പോലൊരു പാർട്ടിയിൽ വോട്ട് കച്ചവടം എളുപ്പമല്ല. വലിയ നേതാക്കൾ വഴിവിട്ട് ചിന്തിച്ചാലും പ്രവർത്തകർ ആർ എസ് എസിനോടും ബിജെപിയോടും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും കഠിനമായ വിയോജിപ്പ് പുലർത്തുന്നവരാണ്. അപ്പോൾപിന്നെ എങ്ങനെ ബിജെപിക്ക് സഹായകമായ നിലപാട് ഉന്നത നേതൃത്വം സ്വീകരിക്കും എന്ന സംശയം നീങ്ങിയത് അൻവർ രംഗത്തുവന്നതോടെയാണ്. 

പൂരം കലക്കൽ എന്ന ആസൂത്രിത നീക്കത്തിലൂടെ തൃശൂരിൽ ബിജെപിക്ക് വിജയം സമ്മാനിച്ചു. പൂരം അലങ്കോലമാകുമ്പോൾ കമ്മ്യൂണിസ്റ്റ് ഹിന്ദുക്കളുടെ പോലും വികാരം വ്രണപ്പെടും. അടിസ്ഥാനപരമായി അതൊരു ക്ഷേത്രോത്സവം ആണല്ലോ. അത് കലങ്ങിയപ്പോൾ ഹിന്ദു വിശ്വാസികളുടെ മനസ്സ് നൊന്തു. അതിൽ സിപിഎമ്മുകാരും ഉൾപ്പെട്ടു. അവർ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു. 

സിപിഎമ്മുകാർക്ക് കോൺഗ്രസ്‌ ഒരു ഓപ്ഷൻ ആയിരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ അല്ല. നേരെ ബിജെപിയിലേക്കാണ് ചായുക. അതുവരെ പറഞ്ഞു നടന്നിരുന്ന മതേതരത്വമൊക്കെ അട്ടത്തെറിഞ്ഞ് അടിപടലം ബിജെപി ആയി മാറാൻ അവർക്ക് നിമിഷനേരം മതിയാകും. ഒരുകാലത്ത് കേരളത്തിന്റെ തെരുവിൽ ബിജെപിക്കും ആർഎസ്എസിനുമെതിരെ ഉയർന്ന ഏറ്റവും കനമുള്ള ശബ്ദം പോലീസ് സേനയിലെ ആർഎസ്എസുകാരെ സംരക്ഷിക്കാനും ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസുകൾ തേച്ചുമായ്ച്ചു കളയാനും നേരിട്ടിറങ്ങുമ്പോൾ പാർട്ടിയിലെ മറ്റു നേതാക്കളുടെ കാര്യം പറയാനുണ്ടോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:



#CPM #Elections #KeralaPolitics #MuhammadaliKinalur #BJP #RSS

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia