Criticism | സംസ്ഥാനത്ത് നടമാടുന്നത് മാധ്യമ ഭീകരതയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി
● അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്തു.
● പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ചന നടത്തി.
● സിപിഎം സംസ്ഥാന കമിറ്റിയംഗം പി ജയരാജന്‍ അധ്യക്ഷനായി.
കണ്ണൂര്‍: (KVARTHA) സംസ്ഥാനത്ത് നടമാടുന്നത് മാധ്യമ (Media) ഭീകരതയെന്ന് സിപിഎം (CPM) കേന്ദ്രകമിറ്റിയംഗം പി കെ ശ്രീമതി (P K Sreemathy) ആരോപിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ടി നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ചന നടത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീമതി.
മത്സര ബുദ്ധിയോടെ വാര്‍ത്തകള്‍ക്ക് റേറ്റിംഗ് ഉണ്ടാക്കാനാണ് ദൃശ്യമാധ്യമങ്ങള്‍ ശ്രമിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ നല്‍കിയതിന് ശേഷം അബദ്ധം പറ്റിയെന്ന് നിര്‍വ്യാജം പറയുകയാണ്. സത്യം അന്വേഷിച്ച് കണ്ടെത്തിയതിന് ശേഷം മാത്രമേ എന്തു സംഭവത്തിലും പാര്‍ടിയും സര്‍കാരും നടപടി സ്വീകരിക്കുകയുള്ളൂവെന്നും ശ്രീമതി ടീചര്‍ പറഞ്ഞു.
അനുസ്മരണ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന കമിറ്റി അംഗം പി ജയരാജന്‍ അധ്യക്ഷനായി. ജില്ലാ സെക്രടറി എം വി ജയരാജന്‍ സ്വാഗതം പറഞ്ഞു. ഡോ. വി ശിവദാസന്‍ എം പി, ടി വി രാജേഷ്, കെ വി സുമേഷ് എം എല്‍ എ, ടി കെ ഗോവിന്ദന്‍, എം പ്രകാശന്‍ മാസ്റ്റര്‍, അഴീക്കോടന്‍ രാഘവന്റെ കുടുംബാംഗങ്ങള്‍ ഉള്‍പെടെയുള്ള നേതാക്കളും പാര്‍ടി പ്രവര്‍ത്തകരും ചടങ്ങില്‍ അനുസ്മരണത്തിലും പുഷ്പാര്‍ചനയിലും പങ്കെടുത്തു.
#CPM #MediaCriticism #KeralaPolitics #PKSreemathy #RaghavanMemorial #Journalism