Controversy | അത് ഹാക്കിങ് അല്ല; സിപിഎം എഫ്ബി പേജില്‍ രാഹുലിന്റെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്തത് അഡ്മിന്‍!

 
Twist in CPM Facebook Page Incident: Admin Uploaded Rahul's Video
Twist in CPM Facebook Page Incident: Admin Uploaded Rahul's Video

Photo Credit: Screenshot Video from a Facebook by CPIM Pathanamthitta

● വീഡിയോ ചെയ്തത് അഡ്മിന്‍മാരില്‍ ഒരാള്‍.
● പിന്നാലെ അഡ്മിന്‍ പാനലിലും അഴിച്ചുപണി.
● പാര്‍ട്ടി പരാതി നല്‍കിയിട്ടില്ല.

പത്തനംതിട്ട: (KVARTHA) പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ (Rahul Mamkootathil) പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന സംഭവത്തില്‍ ട്വിസ്റ്റ്. സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തല്‍. വീഡിയോ അപ്‌ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാള്‍ തന്നെയാണെന്നും വ്യക്തമായി.

വീഡിയോ വന്ന സംഭവം ഹാക്കിങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞിരുന്നത്. എന്നാല്‍ പേജ് ഹാക്ക് ചെയ്തതാണെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദ തെറ്റായിരുന്നുവെന്നും ഇതോടെ വ്യക്തമായി. ഹാക്കിങ്ങല്ലെന്നും സിപിഎം പ്രവര്‍ത്തകര്‍ തനിക്ക് നല്‍കിയ പിന്തുണ ആണെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

വീഡിയോ എഫ്ബി പേജില്‍ വന്നതിന് പിന്നാലെ അഡ്മിന്‍ പാനലിലും അഴിച്ചുപണി നടന്നു. അഡ്മിന്‍ പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചപണി. അതേസമയം, പത്തനംതിട്ട സിപിഎം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ വന്നതില്‍ പാര്‍ട്ടി ഇനിയും പരാതി നല്‍കിയില്ല. പരാതി നല്‍കുമെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നത്.

#CPM #KeralaPolitics #Facebook #election #controversy #RahulMankoothil #UDF

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia