Threats | ‘തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ജീവിക്കാന്‍ അനുവദിക്കില്ല'; ഭീഷണി മുഴക്കി കെ സുധാകരൻ

 
Congress Threats in Election Context
Congress Threats in Election Context

Photo Credit: Facebook/ K Sudhakaran

● പാര്‍ട്ടിയോട് കൂറില്ലാത്തവരെയാണ് കെ സുധാകരൻ കുറ്റപ്പെടുത്തിയിരിക്കുന്നത്.  
● കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകര്‍ക്ക് ജോലി കൊടുക്കാതെ ഇടതുപക്ഷക്കാർക്കും ബി.ജെ.പിക്കാർക്കും കൊടുത്ത് പണം വാങ്ങുന്നവരാണ്. 

കോഴിക്കോട്: (KVARTHA) ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതർക്കെതിരെ ഭീഷണിയുമായി കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരൻ. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ചേവായൂർ സഹകരണ ബാങ്കിന്റെ തിരഞ്ഞെടുപ്പ് കണ്‍വെഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.

‘കോണ്‍ഗ്രസിനെ തകർക്കാൻ ചിലർ കരാറെടുത്ത് വരുന്നു. അവർ ഒന്നോർത്തോളൂ; എന്തെങ്കിലും സംഭവിച്ചാൽ ഇവിടെ ജീവിക്കാൻ അനുവദിക്കില്ല. തടി വേണോ ജീവൻ വേണോ എന്നോർക്കണം. പാർട്ടിയോട് കൂറില്ലാത്തവരാണ്. കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകര്‍ക്ക് ജോലി കൊടുക്കാതെ ഇടതുപക്ഷക്കാർക്കും ബി.ജെ.പിക്കാർക്കും കൊടുത്ത് പണം വാങ്ങുന്നവരാണ്. ഇത് അനുവദിക്കില്ല', സുധാകരൻ പറഞ്ഞു.

ചേവായൂർ സഹകരണ ബാങ്കിനെ മറ്റൊരു കരുവന്നൂർ ബാങ്ക് ആക്കിമാറ്റാൻ സമ്മതിക്കില്ല, ‘അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്‌നം നടക്കില്ല. കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുമെന്നും പിന്നില്‍ നിന്ന് കുത്തിയവരെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചേവായൂർ സഹകരണ ബാങ്ക് ചെയർമാൻ ജി സി പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അടുത്തിടെ 53 കോണ്‍ഗ്രസ് നേതാക്കള്‍ പാർട്ടി ഭാരവാഹിത്വത്തില്‍ നിന്ന് രാജിവച്ചിരുന്നു.  ഡിസിസി പ്രസിഡന്റ്, പ്രാദേശിക താത്പര്യങ്ങളെ മറികടന്ന് വ്യക്തി താത്പര്യങ്ങൾ മാത്രം പരിഗണിച്ച് സ്ഥാനാർത്ഥികളെയും ഭാരവാഹികളെയും നിശ്ചയിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി.

 #Congress #Elections #Threats #KeralaPolitics #Sudhakaran #CooperativeBank

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia