Attack | 'സിപിഎം ഓഫീസുകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേര് മതി'; വെല്ലുവിളിയുമായി കെ സുധാകരന്‍ 

 
'Congress Needs Ten People to Demolish CPM Offices'; Challenge by K Sudhakaran
'Congress Needs Ten People to Demolish CPM Offices'; Challenge by K Sudhakaran

Photo: Arranged

● അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍.
● കോണ്‍ഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
● വൈദ്യുതി നിരക്ക് കൂട്ടിയത് സര്‍ക്കാറിന്‍റെ സ്വാഭാവിക നടപടി.

കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ അതിരൂക്ഷമായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി രംഗത്തുവന്നു. തങ്ങള്‍ക്കും വേണമെങ്കില്‍ പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാനും കഴിയുമെന്ന് കെ സുധാകരന്‍ വെല്ലുവിളിച്ചു.

സിപിഎമ്മിന്റെ ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരു മതിയെന്നും കെ സുധാകരന്‍ പിണറായി വെണ്ടുട്ടായിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. അക്രമത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ അതേരീതി സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി നിരക്ക് കൂട്ടിയ ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം സ്വാഭാവിക നടപടിയാണ്. ഇടതുപക്ഷത്തിന്റെ നയം ഇതാണ്. അത് അവരുടെ പണിയാണ്. അവര്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. ജനങ്ങളോട് പറയേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അറിയാം. ജനങ്ങള്‍ക്ക് ഗുണകരമായ ഒരു ചുക്കും ചുണ്ണാമ്പും ഇരുവരെ അവര്‍ പൊരിച്ചിട്ടില്ല, ഇനിയൊട്ട് പൊരിക്കാനും പോകുന്നില്ലെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താന്‍ മാറുമെന്നത് മാധ്യമ സൃഷ്ടിയാണ്. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പ്രചാരണമാണിത്. മാറ്റം തീരുമാനിക്കുന്നത് ഇവിടെയല്ലെന്നും സുധാകരന്‍ പറഞ്ഞു. അക്രമിച്ച പിണറായി വെണ്ടുട്ടായിയിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു.

#KSudhakaran, #Congress, #CPM, #KeralaPolitics, #PinarayiVijayan, #PoliticalChallenge

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia