Arrest | കോൺഗ്രസ് എംപി ബലാത്സംഗ കേസിൽ അറസ്റ്റിൽ; വാർത്താസമ്മേളനത്തിനിടെ നാടകീയമായി പൊലീസ് നടപടി


● കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് ആണ് അറസ്റ്റിലായത്
● വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്തെന്ന് പരാതി
● മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അറസ്റ്റ്
ലക്‌നൗ: (KVARTHA) ഉത്തർപ്രദേശ് കോൺഗ്രസ് എംപി രാകേഷ് റാത്തോഡിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സീതാപൂരിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെ നാടകീയമായാണ് അറസ്റ്റ് ചെയ്തത്. 35കാരി നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹം കഴിക്കാമെന്ന വ്യാജേന നാല് വർഷത്തോളം യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് റാത്തോഡിനെതിരെയുള്ള ആരോപണം.
അലഹബാദ് ഹൈകോടതിയുടെ ലഖ്‌നൗ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് റാത്തോഡിൻ്റെ അറസ്റ്റ്. കേസിൽ ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ കോടതി രാകേഷ് റാത്തോഡിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 23-നകം മൊഴി രേഖപ്പെടുത്തുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് റാത്തോഡിന്റെ വസതിയിൽ പൊലീസ് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ എംപി ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് കോടതിയെ സമീപിച്ചു. ഇതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം ആദ്യം, റാത്തോഡിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ നാല് വർഷമായി എംപി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും തന്നെ വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്നും വാഗ്ദാനം ചെയ്തതായും പരാതിക്കാരി ആരോപിച്ചു.
#Breaking
— Nabila Jamal (@nabilajamal_) January 30, 2025
Congress MP Rakesh Rathore arrested on rape charges in Sitapur, #UttarPradesh while he was in the middle of a press briefing pic.twitter.com/S8jk6IxsVV
കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് റാത്തോഡ് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായും സ്വതന്ത്രനായും മത്സരിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമായും നേരത്തെ ബന്ധമുണ്ടായിരുന്നു. ഇപ്പോൾ തനിക്കെതിരായ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കാൻ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് എംപിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
Congress MP R. Rathaud has been arrested in a Assault case. The arrest took place during a press conference. The victim alleges exploitation under the pretext of marriage. The court issued an arrest warrant following which he was arrested.
#Congress #AssaultAllegation #Arrest #Politics #UttarPradesh #Crime