Election Results | കര്‍ണാടകയില്‍ തട്ടകത്തില്‍ തിരിച്ചടി നേരിട്ട് ബിജെപിയും ജെഡിഎസും; 3 സീറ്റുകളിലും കോണ്‍ഗ്രസ് മുന്നേറ്റം; കുമാരസ്വാമിയുടെ മകന്‍ തോല്‍വിയിലേക്ക്
● അന്നപൂര്‍ണ തുക്കാറാം ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുന്നു.
● സിപി യോഗേശ്വര 24,968 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
● 13,448 വോട്ടുകള്‍ക്ക് യാസിര്‍ അഹമ്മദ് ഖാന്‍ മുന്നിട്ട് നില്‍ക്കുന്നു.
ബെംഗ്‌ളുറു: (KVARTHA) കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം. സന്ദൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അന്നപൂര്‍ണ തുക്കാറാം വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ്. മറ്റ് രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു
വലിയ പോരാട്ടം നടന്ന ചന്നപട്ടണയില്‍, ജെഡിഎസിന്റെ മൂന്നാം തലമുറ നേതാവും കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി തോല്‍വിയിലേക്ക് കടക്കുകയാണ്. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ അഞ്ച് തവണ എംഎല്‍എയായ സിപി യോഗേശ്വര ആണ് മുന്നില്‍. സിപി യോഗേശ്വര 24,968 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നത്.
ഷിഗ്ഗോണില്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകന്‍ ഭരത് ബൊമ്മൈയും കോണ്‍ഗ്രസിന്റെ യാസിര്‍ അഹമ്മദ് ഖാനും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 13,448 വോട്ടുകള്‍ക്കാണ് യാസിര്‍ അഹമ്മദ് ഖാന്‍ മുന്നിട്ട് നില്‍ക്കുന്നത്.
#KarnatakaElection #CongressVictory #ByElectionResults #JD(S) #Kumaraswamy #CPYogeshwar