Criticism | 'അയാളോട് കടക്ക് പുറത്ത് എന്ന് പറയാതിരുന്നതെന്തേ പിണറായി?', മുഖ്യമന്ത്രിക്കെതിരെ വി ടി ബൽറാം
● അഭിമുഖത്തിൽ പി ആർ ഏജൻസി പ്രതിനിധിയുടെ സാന്നിധ്യം വിവാദമായി
● വി ടി ബൽറാം മുഖ്യമന്ത്രിയുടെ വിശദീകരണത്തെ വിമർശിച്ചു
● സർക്കാർ പി ആർ ഏജൻസി നിയമിച്ചിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി
കാസർകോട്: (KVARTHA) ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പി ആർ ഏജൻസിയുടെ സാന്നിധ്യം സംബന്ധിച്ച വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം.
'ഇന്റർവ്യൂ നടക്കുന്നിടത്തേക്ക് രണ്ടാമത് ആരോ ഒരാൾ കയറി വന്നെന്നും അത് പിആർ ഏജൻസിക്കാരനാണെന്ന് അറിയില്ലായിരുന്നെന്നും മുഖ്യമന്ത്രി. അയാളോട് 'കടക്ക് പുറത്ത്' എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?', എന്ന് വി ടി ബൽറാം ഫേസ്‌ബുകിൽ കുറിച്ചു.
സര്‍കാരോ തനോ ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ടി കെ ദേവകുമാറിന്റെ മകനാണ് ദ ഹിന്ദുവിന് ഒരു അഭിമുഖം കൊടുക്കാമോ എന്ന് ചോദിച്ച് സമീപിച്ചത്.
നേരത്തെ അറിയാവുന്ന യുവാവാണ്. ഇതോടെ അഭിമുഖത്തിന് സമയം കണ്ടെത്തുകയായിരുന്നു. ഗൾഫിലുള്ള പലരും ഏജൻസികൾ വഴി എന്റെ അഭിമുഖം എടുത്തിട്ടുണ്ട്. വർഷങ്ങൾക്കു മുൻപേ അങ്ങനെയാണ് എടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
#KeralaPolitics #PinarayiVijayan #VTBalram #Congress #interviewcontroversy #PRagency