Allegation | 'ബിജെപി സമ്മർദം ചെലുത്താൻ ശ്രമിക്കുന്നോ?', തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതിയുമായി കോൺഗ്രസ്; ഫലത്തിൻ്റെ അപ്ഡേഷൻ വൈകുന്നുവെന്ന് ആരോപണം
● സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നുവെന്ന് ആരോപണം
● ഹരിയാനയിൽ നിലവിൽ ബിജെപി 50 സീറ്റുകളിൽ മുന്നിലാണ്.
● ജയറാം രമേഷാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
ന്യൂഡൽഹി: (KVARTHA) തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇതിനെതിരെ കോൺഗ്രസ് പരാതി നൽകി. കോൺഗ്രസ് നേതാവ് ജയറാം രമേഷാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
'ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതുപോലെ, ഹരിയാനയിലെ തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ട്രെൻഡുകൾ അപ്‌ഡേറ്റ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുന്നുവോയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സിൽ കുറിച്ചു.
Like the Lok Sabha elections, in Haryana we are again witnessing slowing down of uploading up-to- date trends on the ECI website. Is the BJP trying to build pressure on administration by sharing outdated and misleading trends @ECISVEEP?
— Jairam Ramesh (@Jairam_Ramesh) October 8, 2024
തിരഞ്ഞെടുപ്പ് ഫലം യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതിൽ താമസം നേരിടുന്നത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പവൻ ഖേരയും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ അപ്ഡേറ്റ് ചെയ്തിരിക്കുന്ന റൗണ്ടുകളുടെ എണ്ണത്തിലും വോട്ടെണ്ണൽ കഴിഞ്ഞ യഥാർത്ഥ റൗണ്ടുകളുടെ എണ്ണത്തിലും വ്യത്യാസങ്ങളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
90 അംഗ ഹരിയാന നിയമസഭയിൽ നിലവിലെ ഫലസൂചനകൾ പ്രകാരം ബിജെപി 50 സീറ്റുകളിലും 10 വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന കോൺഗ്രസ് 35 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. തുടക്കത്തിൽ വമ്പൻ വിജയം നേടുമെന്ന് തോന്നിപ്പിച്ച കോൺഗ്രസ് പിന്നീട് ലീഡ് നിലയിൽ പിന്നോട്ട് പോവുകയായിരുന്നു.
#Congress #ElectionCommission #HaryanaElections #PoliticalPressure #DelayedResults #BJP